Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 25 January 2012

അന്താരാഷ്ട്ര നാടകോത്സവത്തില്‍ 107 പ്രതിഭകള്‍


കോഴിക്കോട്: ടാഗോര്‍ സെന്‍റിനറി ഹാളില്‍ ഫെബ്രുവരി മൂന്നുമുതല്‍ എട്ടുവരെ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് ഒരുക്കങ്ങളായി. ആറുദിവസത്തെ നാടകോത്സവം വിഖ്യാത നാടക പ്രതിഭകളുടെ സംഗമവേദിയാകും. ആറ് നാടക സംഘങ്ങളിലായി 107 നാടകപ്രവര്‍ത്തകര്‍ അരങ്ങിലെത്തും. ഇതില്‍ 37 വനിതകളും ഉള്‍പ്പെടും.
ഫെബ്രുവരി മൂന്നിന് രൂപയാന്‍ സന്‍സ്ഥാന്‍ നാടക വേദിക്കുവേണ്ടി കുല്‍ദീപ് കോത്താരി സംവിധാനം ചെയ്ത രാജസ്ഥാനി നാടോടി നാടകമാണ് അരങ്ങേറുക. നാലിന് ചെന്നൈ കാട്ട്യക്കരി നാടകസംഘം അവതരിപ്പിക്കുന്ന മൊളകാപൊടി എന്ന തമിഴ്നാടകമാണ്. ശ്രീജിത് സുന്ദരമാണ് സംവിധായകന്‍. 28 കലാകാരന്മാര്‍ ഈ നാടകത്തില്‍
അഭിനയിക്കും.
അഞ്ചിന് അഭിഷേക് മജുംദാര്‍ സംവിധാനം ചെയ്ത ബാംഗ്ളൂര്‍ ഇന്ത്യന്‍ എന്‍സെംബ്ളിന്‍െറ ആഫ്റ്റര്‍ ലൈഫ് ഓഫ് ബേര്‍ഡ്സ് അവതരിപ്പിക്കും. ആറിന് മുംബൈയിലെ നാടക പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന ദ ഇന്‍റര്‍വ്യൂ അരങ്ങിലെത്തും. ആകര്‍ഷ് ഖുരാനയാണ് സംവിധായകന്‍. ഏഴിന് മിസോറം കലാ-സാംസ്കാരിക വകുപ്പിന്‍െറ ഹിന്ദി നാടകമാണ് വേദിയില്‍. ദൗലത്ത് വൈദ് ആണ് സംവിധായകന്‍. 29 നാടകപ്രവര്‍ത്തകര്‍ ഈ നാടകത്തില്‍ അരങ്ങത്തെത്തും. തൃശൂര്‍ തിയറ്റര്‍ റൂട്ട്സ് ആന്‍ഡ് വിങ്സിന്‍െറ ശങ്കര്‍ വെങ്കടേശ്വരന്‍ സംവിധാനം ചെയ്ത വാട്ടര്‍ സ്റ്റേഷന്‍ ആണ് സമാപന ദിവസത്തെ നാടകം.

Discuss