Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 25 January 2012

പെരുവണ്ണാമൂഴി-കക്കയം ഡാംസൈറ്റ് വികസനം; അഞ്ചുകോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

കോഴിക്കോട്: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പെരുവണ്ണാമൂഴി-കക്കയം ഡാംസൈറ്റിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ അംഗീകാരം ലഭിച്ചതായി കേന്ദ്ര ടൂറിസംമന്ത്രി സുബോധ്കാന്ത് സഹായ് അറിയിച്ചതായി എം.കെ. രാഘവന്‍ എം.പി പറഞ്ഞു. സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പ്രത്യേക താല്‍പര്യമെടുത്ത് സമര്‍പ്പിച്ച പദ്ധതിയില്‍ എം.പി നടത്തിയ
തുടര്‍പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. ആദ്യഘട്ടമായി നാലുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
മൂന്നുമാസം കൂടുമ്പോള്‍ നിര്‍മാണ പുരോഗതി വിലയിരുത്തും. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുക വഴി  30 മാസത്തിനുള്ളില്‍ പദ്ധതി കമീഷന്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ശിച്ചിട്ടുണ്ട്. പദ്ധതി കമീഷന്‍ ചെയ്താല്‍ മെയിന്‍റനന്‍സ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ചുമതലയായിരിക്കും. പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ഒരു കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും.
റോഡ് വികസനമുള്‍പ്പെടെ പ്രദേശത്തിന്‍െറ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലോക ടൂറിസം മാപ്പില്‍ കക്കയത്തെയും പെരുവണ്ണാമൂഴിയെയും ഉള്‍പ്പെടുത്താനും ഇതുവഴി സാധിക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ ഭാഗമായി കക്കയം ഡാം സൈറ്റിനു മാത്രം 219 ലക്ഷം രൂപയാണ് നീക്കിവെച്ചത്. കക്കയം ഡാംസൈറ്റില്‍ നാലു ബോട്ട് ജെട്ടികളും വ്യൂ ടവറുകളും പവലിയനും കഫറ്റീരിയയും നിര്‍മിക്കും. ടോയ്ലറ്റ് ബ്ളോക്, എന്‍ട്രന്‍സ് പ്ളാസ, ക്രാഫ്റ്റ് ഷോപ്, ടിക്കറ്റ് കൗണ്ടര്‍, ആംഫി തിയറ്റര്‍ എന്നിവയും സജ്ജീകരിക്കും. സ്പൈസ് ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പ്ളേ ഏരിയ തുടങ്ങി ആകര്‍ഷക ഘടകങ്ങള്‍ പദ്ധതിയിലുണ്ട്.

Discuss