കോഴിക്കോട്: വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ പിരിക്കുന്നതിന് കരാര്‍ എടുത്തിട്ടുള്ളവര്‍ എയര്‍പോര്‍ട്ടിന്റെ പ്രവേശന കവാടത്തില്‍ തന്നെ ബൂത്ത് സ്ഥാപിച്ച് പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് മലബാര്‍ ചേംബര്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി അഭിപ്രായപ്പെട്ടു. എയര്‍പോര്‍ട്ടിലേക്ക് വാഹനങ്ങള്‍ വരുന്നത്...
തടയാനോ, നിയന്ത്രിക്കാനോ, അവരില്‍ നിന്ന് ഫീസ് പിരിക്കാനോ കരാറുകാരെ ചുമതലപ്പെടുത്തിയിട്ടില്ല. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി നിയോഗിച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് മാത്രമാണ് പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ കരാര്‍ പ്രകാരം അധികാരം നല്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിങ്, വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ. കെ. ഭരത് ഭൂഷണ്‍ എന്നിവര്‍ക്ക് നിവേദനം നല്കി.