Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 22 January 2012

ലഹരിവില്‍പനക്കാരന്‍ വാള്‍ വീശി; നാട്ടുകാര്‍ കൈകാര്യംചെയ്തു


കോഴിക്കോട്:  ലഹരി കച്ചവടം പിടികൂടാനെത്തിയ നാട്ടുകാര്‍ക്ക് നേരെ വാള്‍ വീശീയ  യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മാത്തോട്ടം സ്വദേശി ഇസ്ഹാഖാണ് (35) വാള്‍വീശി ഭീഷണിപ്പെടുത്തിയത്. ഇയാളെ നാട്ടുകാര്‍ കൈകാര്യംചെയ്ത് പൊലീസിലേല്‍പിച്ചു.
കല്ലായി കൊളംബോ ബേക്കറിക്കടുത്ത് ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.  പ്രദേശത്ത് മയക്കുമരുന്ന് വില്‍പന വ്യാപകമാണെന്ന് പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്. വാള്‍ വീശി ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസ് ജീപ്പില്‍ നിന്ന് പിടിച്ചിറക്കി വീണ്ടും മര്‍ദിച്ചു. കഞ്ചാവ് വില്‍പന ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇസ്ഹാക്കെന്നും നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Discuss