കോഴിക്കോട്: എലത്തൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആറ് ബൂത്തുകളില്‍ ഒന്നൊഴികെ എല്ലായിടത്തും യു.ഡി.എഫിന് മേല്‍ക്കൈ.
കോര്‍പറേഷന്‍ ഭരണസമിതിക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം വര്‍ധിച്ചത് മുന്നണിക്ക് ആത്മവിശ്വാസമേകും.
ഇരുമുന്നണികളും രംഗത്തിറക്കിയ മൂന്നുവീതം അപരന്മാര്‍ക്ക് കാര്യമായ വോട്ട് നേടാനായില്ല. എലത്തൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ ലീഗ്-കോണ്‍ഗ്രസ് ഭിന്നത ഇല്ലാതാക്കാനായതും യു.ഡി.എഫിന് നേട്ടമായി.
സി.എം.സി ബോയ്സ് സ്കൂളിലെ ഒന്നാംബൂത്തില്‍ മാത്രമാണ് ഇടത് ....
സ്വതന്ത്രന്‍ നാലകത്ത് അബ്ദുറഹ്മാന് ലീഡ്. അദ്ദേഹത്തിന് 428 വോട്ട് കിട്ടിയപ്പോള്‍ യു.ഡി.എഫിന്‍െറ സി.എം. സുനില്‍കുമാറിന് 415 വോട്ടേ ലഭിച്ചുള്ളൂ. ബി.ജെ.പിയുടെ എന്‍.വി. സന്തോഷിന് 15 വോട്ട് കിട്ടി.
ഗവ. മാപ്പിള സ്കൂളിലെ രണ്ടാംബൂത്തില്‍ എല്‍.ഡി.എഫിന് 249ഉം യു.ഡി.എഫിന് 361ഉം ബി.ജെ.പിക്ക് 26ഉം മൂന്നാംബൂത്തില്‍ എല്‍.ഡി.എഫിന് 311ഉം യു.ഡി.എഫിന് 370ഉം ബി.ജെ.പിക്ക് ആറും നാലാംബൂത്തില്‍ എല്‍.ഡി.എഫിന് 354ഉം യു.ഡി.എഫിന് 508ഉം ബി.ജെ.പിക്ക് അഞ്ചും ആറാം ബൂത്തില്‍ എല്‍.ഡി.എഫിന് 342ഉം യു.ഡി.എിന് 401ഉം ബി.ജെ.പിക്ക് 29ഉം വോട്ട് കിട്ടി.
സി.എം.സി സ്കൂളില്‍ ഒരുക്കിയ അഞ്ചാംബൂത്തില്‍ എല്‍.ഡി.എഫിന് 341ഉം യു.ഡി.എഫിന് 469ഉം ബി.ജെ.പിക്ക് 20ഉം വോട്ട് കിട്ടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സി.എം. ജുഗല്‍ബാബുവിന് 1812ഉം സി.പി.എമ്മിലെ കല്ലാരംകെട്ടില്‍ കൃഷ്ണന് 1502ഉം ലീഗ് റെബലായിരുന്ന നാലകത്ത് അബ്ദുറഹ്മാന് 890ഉം വോട്ടായിരുന്നു ലഭിച്ചത്.