എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നാലകത്ത് മുഹമ്മദിന്‍െറ വീടിനുനേരെ കല്ളെറിഞ്ഞതിനും സ്ഥാനാര്‍ഥിയെ ആക്രമിച്ചതിനും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ രണ്ടും ഈസ്റ്റ്ഹില്‍ മണ്ഡലം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇ. കൃഷ്ണനെ ആക്രമിച്ചതിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസുമാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
ആദ്യ രണ്ടുകേസുകളില്‍ അറസ്റ്റിലായ 11 യു.ഡി.എഫ് പ്രവര്‍ത്തകരെ സ്റ്റേഷനില്‍നിന്നുതന്നെ എലത്തൂര്‍ പൊലീസ് ജാമ്യത്തില്‍ വിട്ടു.
കൗണ്‍സിലര്‍ ഇ. കൃഷ്ണനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
ഈ കേസില്‍ അറസ്റ്റിലായ എലത്തൂര്‍ സ്വദേശികളായ ചെറിയപുരയില്‍ വിപിന്‍ദാസ് (21), രവിത നിവാസില്‍ റിനീഷ് (40), തൈവളപ്പില്‍ അഹമ്മദ് കബീര്‍ (21), കേളങ്ങാടിതാഴം വിജി (31), തൈവളപ്പില്‍ ഇല്യാസ് (22), കൊമ്മത്ത് ജലീല്‍ (31) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.