ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് വലിയ തണല്‍മരം ഇലക്ട്രിക് ലൈനിലേക്ക് വീണത്. ഇതോടെ വൈദ്യുതിക്കമ്പിയും പോസ്റ്റും മുറിഞ്ഞ് റോഡിലേക്ക് വീണു. ഇതേത്തുടര്‍ന്ന് ഭാഗികമായാണ് ഇതുവഴി വാഹനങ്ങള്‍ കടത്തിവിട്ടത്.
ബിച്ച് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ സാബു തോമസ് ലീഡിങ്, ഫയര്‍മാന്‍ ശിഹാബുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റി പത്തേമുക്കാലോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.