കോര്‍പ്പറേഷന്‍ അഴിമതിക്കെതിരെ യു.ഡി.എഫ്. നടത്തുന്ന പ്രചാരണജാഥയോടനുബന്ധിച്ച് പയ്യാനക്കലില്‍ നടന്ന പൊതുയോഗത്തില്‍...... സംസാരിക്കുകയായിരുന്നു അദ്ദേഹം.
44 പദ്ധതികളില്‍ മാത്രമാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മറ്റിനങ്ങള്‍ ഇനിയും ബാക്കിനില്‍ക്കുന്നു. അതിനാല്‍ അഴിമതി ആരോപണത്തിന് വിധേയരായവര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം ദിവസത്തെ പ്രചാരണം രാവിലെ പാളയത്ത് നിന്ന് ആരംഭിച്ചു. കല്ലായി, ചക്കുംകടവ്, പയ്യാനക്കല്‍, മാത്തോട്ടം, മാറാട്, ബേപ്പൂര്‍, ചെറുവണ്ണൂര്‍, തിരുവണ്ണൂര്‍ എന്നിവിടങ്ങളിലെ പ്രചാരണത്തിനുശേഷം ജാഥ മാങ്കാവില്‍ സമാപിച്ചു. സി.എം.പി. നേതാവ് സി.പി. ജോണ്‍ പ്രസംഗിച്ചു. വിവിധ യോഗങ്ങളില്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, കെ. മൊയ്തീന്‍കോയ, പി. കിഷന്‍ചന്ദ്, കെ.പി. ബഷീര്‍, അഡ്വ. എസ്.വി. ഉസ്മാന്‍ കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.