2011 ജനവരിയില്‍ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിച്ചിരുന്നു. ഡെന്റല്‍ വിദ്യാര്‍ഥികളുടേത് കൂട്ടാന്‍ ഒക്ടോബര്‍ 20-നകം നടപടികളെടുക്കുമെന്ന് ആരോഗ്യമന്ത്രി വാക്ക് നല്‍കി. പക്ഷേ, നടപടിയുണ്ടായില്ല.
വിദ്യാര്‍ഥികള്‍ ഡെന്റല്‍ കോളേജ് പരിസരത്ത് പ്രതിഷേധയോഗം ചേര്‍ന്നു. ഓള്‍ കേരള ഡെന്റല്‍ റെസിഡന്റ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഡോ. സഞ്ജിത്ത് ജോര്‍ജ്, സെക്രട്ടറി ഡോ.കെ. അലക്‌സ്, ഡോ. ഒ.അജയ്, ഡോ. ആര്‍. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി.