ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Monday, 2 January 2012
പെട്രോള്‍വിലവര്‍ധന തടയണം -മാത്യു ടി. തോമസ്
കോഴിക്കോട്: എണ്ണവില നിര്‍ണയാവകാശം കേന്ദ്ര
സര്‍ക്കാര്‍ തിരിച്ചെടുത്ത് വിലവര്‍ധന തടയണമെന്ന് ജനതാദള്‍ സംസ്ഥാന
പ്രസിഡന്റ് മാത്യു ടി. തോമസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏഴരമാസത്തെ
സര്‍ക്കാറിന്റെ പ്രവര്‍ത്തനം തികഞ്ഞ പരാജയമായതുകൊണ്ടാണ് പിറവം
ഉപതിരഞ്ഞെടുപ്പ് നീട്ടാന്‍ യു.ഡി.എഫ്. ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ
പി.എസ്.സി.യെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍
ശ്രമിക്കുന്നതിനുപകരം ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍
വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കുകയാണ് ചെയ്യേണ്ടതെന്ന് മാത്യു ടി. തോമസ്
പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. ലോഹ്യയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.