Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 2 January 2012

മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നെന്ന് പരിഷത്ത്

കോഴിക്കോട്: കോര്‍പ്പറേഷനിലും വടകര, കൊയിലാണ്ടി മുന്‍സിപ്പാലിറ്റികളിലും മാലിന്യങ്ങള്‍ അടിച്ചുവാരി കത്തിക്കുന്നത് ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കാലാവസ്ഥാ മാറ്റത്തിനും ആഗോളതാപനത്തിനും വരെ ഇടയാക്കുന്ന ഈ നടപടി പരിസ്ഥിതി നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. തദ്ദേശ സ്വയംഭരണ ജീവനക്കാര്‍ തന്നെയാണ് പലയിടത്തും ഇത് ചെയ്യുന്നത്. സര്‍ക്കാര്‍ ചെലവില്‍ മലിനീകരണമുണ്ടാക്കുന്നതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി മണലില്‍ മോഹനനും പ്രസിഡന്റ് ഡോ. ഡി.കെ. ബാബുവും ആവശ്യപ്പെട്ടു.

Discuss