കോഴിക്കോട്: ജില്ലാ ജയില്‍ അന്തേവാസികള്‍ നിര്‍മിച്ച ചപ്പാത്തികള്‍ വിതരണം ചെയ്യുന്നതിനുള്ള 'സാന്ത്വനം ചപ്പാത്തി' വിതരണ കൗണ്ടര്‍ മേയര്‍ എ.കെ.പ്രേമജം ഉദ്ഘാടനം ചെയ്തു.
ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ ഓഫീസര്‍ ഒ.ജെ.തോമസ്, അസിസ്റ്റന്റ് ജനറല്‍ അലി എന്നിവര്‍ സന്നിഹിതരായിരുന്നു.
ജയിലിലെ അഞ്ച് അന്തേവാസികളാണ് ദിവസേന ചപ്പാത്തികള്‍ നിര്‍മിക്കുന്നത്. ജില്ലാ ജയില്‍ കവാടത്തിനു സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗമാണ് കൗണ്ടറാക്കി മാറ്റിയത്. കുറച്ച് ചപ്പാത്തി മതിയെങ്കില്‍ രണ്ടു രൂപ നിരക്കില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ കൗണ്ടറില്‍നിന്ന് ലഭിയ്ക്കും. കൂടുതല്‍ ആവശ്യമുള്ളവര്‍ നേരത്തെ ഓര്‍ഡര്‍ നല്‍കണം.