വേതന വര്‍ധനയ്ക്ക് വേണ്ടി പത്രപ്രവര്‍ത്തകര്‍.... നടത്തുന്ന സമരം സാംസ്‌കാരിക കേരളം ആശങ്കയോടെയാണ് കാണുന്നത്. പത്രപ്രവര്‍ത്തകര്‍ ആത്മാഭിമാനത്തിനുവേണ്ടി നടത്തുന്ന സമരത്തില്‍ എഴുത്തുകാരും കലാകാരന്മാരും ഒപ്പം നില്‍ക്കുമെന്ന് സിവിക്ചന്ദ്രന്‍ പറഞ്ഞു.
കഥാകൃത്ത് കെ.പി.രാമനുണ്ണി, എം.എന്‍. കാരശേരി, കെ.യു.ഡബ്ലയു.ജെ. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിമൂസ, കെ.എന്‍.ഇ.എഫ്. സംസ്ഥാന സെക്രട്ടറി ആര്‍.വി.അബ്ദുല്‍റഷീദ് എന്നിവര്‍ സംസാരിച്ചു.
പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.സുധീന്ദ്രകുമാര്‍ അധ്യക്ഷനായി. കെ.എന്‍.ഇ.എഫ്. ജില്ലാ പ്രസിഡന്റ് വി.സോമന്‍ സ്വാഗതവും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി സി.വിനോദ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.