ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Monday, 16 January 2012
ചുരത്തിലെ പ്രവൃത്തി ഇന്ന് മുതല്‍; വലിയ വാഹനങ്ങള്‍ക്ക് ബദല്‍വഴി
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍
പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഈ റൂട്ടില്‍ ഫിബ്രവരി 17 വരെ വലിയ വാഹനങ്ങള്‍
നിരോധിച്ചതായി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ
വാഹനങ്ങള്‍ക്ക് ബദല്‍ വഴി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബദല്‍ റൂട്ടുകള്‍
ഇവയാണ്. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിന്റെ തെക്കുഭാഗത്തേക്കും തിരിച്ചും
പോകുന്ന വാഹനങ്ങള്‍ ഹുസൂര്‍-സേലം-കോയമ്പത്തൂര്‍-പാലക്കാട് വഴിയും
ചാമരാജ്‌നഗര്‍-കോയമ്പത്തൂര്‍-പാലക്കാട് വഴിയും പോകണം. മൈസൂരില്‍ നിന്ന്
കേരളത്തിന്റെ തെക്കന്‍ജില്ലകളിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ കുനൂര്‍
പാലക്കാട് വഴി പോകണം. മൈസൂരില്‍ നിന്ന് കേരളത്തിന്റെ വടക്കന്‍
ജില്ലകളിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍
ഗുണ്ടല്‍പേട്ട-ഗൂഡല്ലൂര്‍-നിലമ്പൂര്‍-അരീക്കോട് വഴി കോഴിക്കോട് വഴിയും
ഹുസൂര്‍-ഗോണിക്കുപ്പ-തലശ്ശേരി വഴിയും
ബാവലി-മാനന്തവാടി-പക്രന്തളം-കുറ്റിയാടി-പേരാമ്പ്ര വഴിയും പോകണം. വയനാട്
നിന്ന് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ളവ
തരുവണ-പക്രന്തളം-കുറ്റിയാടി-പേരാമ്പ്ര വഴിയും
ചുണ്ടേല്‍-മേപ്പാടി-ചേരമ്പാടി-നിലമ്പൂര്‍ വഴിയും
വൈത്തിരി-തരുവണ-കുറ്റിയാടി,
കല്പറ്റ-പടിഞ്ഞാറത്തറ-പക്രന്തളം-കുറ്റിയാടി-പേരാമ്പ്ര വഴിയും പോകണം.