Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 17 January 2012

ചരിത്രത്തിലേക്ക് ഒരു ഫുട്‌ബോള്‍ മത്സരം



 
ജൃല്ലാ ലീഗ് ഫുട്‌ബോളിന് മലയാളി താരങ്ങളില്ലാതെ കളിക്കാനിറങ്ങുമ്പോള്‍ കോഴിക്കോടന്‍ ഫുട്‌ബോളില്‍ ക്വാര്‍ട്‌സ് സോക്കര്‍ ക്ലബ് സൃഷ്ടിച്ചത് പുതിയ ചരിത്രമാണ്. ഇതുവരെ ആരും രചിക്കാത്തതും ഇനി ആര്‍ക്കും തകര്‍ക്കാനാകാത്തതുമായ ചരിത്രം. എ ഡിവിഷന്‍ ലീഗില്‍ ചൊവ്വാഴ്ച കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് യങ് സ്റ്റാര്‍സിനെ എതിരിടാനിറങ്ങുമ്പോള്‍ മലബാറിലെ പുതിയ പ്രൊഫഷണല്‍ ക്ലബ്ബായ ക്വാര്‍ട്‌സ് സോക്കറിന്റെ ആദ്യ ...
ഇലവനില്‍ മലയാളി കളിക്കാര്‍ ആരുമുണ്ടായിരുന്നില്ല. മൂന്ന് വിദേശ കളിക്കാരും എട്ട് ആന്ധ്രതാരങ്ങളുമടങ്ങിയതായിരുന്നു കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്‌സ് സോക്കറിന്റെ ടീം. 56 വര്‍ഷത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യമുള്ള കോഴിക്കോട് ജില്ലാ ലീഗ് ഫുട്‌ബോളില്‍ ഇതുവരെ ഒരു ടീമും മലയാളി കളിക്കാരില്ലാതെ കളിച്ചിട്ടില്ല. മലയാളികളില്ലത്തതിനു പുറമെ എറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ കളിച്ചതും ടീമിന്റെ പരിശീലകന്‍ വിദേശിയായതും മത്സരത്തെ ചരിത്രത്തിലേക്കുള്ള പന്ത് തട്ടലാക്കി. സാങ്കേതികപ്രശ്‌നംമൂലം ടീമിലെ മലയാളി താരങ്ങള്‍ക്ക് കളിക്കാനാകാത്തതാണ് ടീമിന് ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് വഴി തുറന്നത്.
നൈജീരിയന്‍ താരങ്ങളായ ഇമ്മാനുവല്‍, എമേക്ക, പെഡ്രോ, കെ. പ്ര്യൂഥി, സുബൈര്‍ സുല്‍ത്താന്‍, ഷോവിക്, ശിവപ്യൂഥി, രവിഗോലു, സുശീല്‍കുമാര്‍, സായ് രാഗേഷ്, തിലക് എന്നിവരാണ് ആദ്യ ഇലവനില്‍ കളിച്ചത്. വയനാട്ടുകാരനായ സുഹൈല്‍ ടീമിലുണ്ടായിരുന്നെങ്കിലും റിസര്‍വ് ബെഞ്ചിലായിരുന്നു സ്ഥാനം.
എച്ച്. എ. എല്ലില്‍ നിന്നുള്ള മലയാളി താരം വിജേഷ് അടക്കം മൂന്ന് താരങ്ങള്‍ സാങ്കേതിക പ്രശ്‌നത്തില്‍ കുരുങ്ങിയതാണ് സമ്പൂര്‍ണ മറുനാടന്‍ ഇലവനുമായി ക്വാര്‍ട്‌സിന് കളിക്കാനിറങ്ങേണ്ടി വന്നത്. ലീഗില്‍ ഇതുവരെ മൂന്ന് വിദേശതാരങ്ങള്‍ ഒരു ടീമില്‍ കളിക്കാനിറങ്ങിയിട്ടില്ല. ജര്‍മന്‍കാരനായ ഫ്രാങ്ക് ബര്‍ണറാണ് ടീമിനെ പരിശീലിപ്പിച്ചത്. അതു ചരിത്രത്തിന്റെ ഭാഗം. ലീഗില്‍ ഇതുവരെ വിദേശ പരിശീലകനുള്ള ടീം കളിച്ചിട്ടില്ല.
ടീമിന്റെ അക്കാദമി ഹൈദരാബാദിലായതാണ് കളിക്കാരില്‍ മലയാളികള്‍ കുറയാനിടയാക്കിയത്. അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ മലയാളികള്‍ ടീമില്‍ ഇടംപിടിക്കും. ഐ ലീഗ് രണ്ടാം ഡിവിഷന് മുന്നോടിയായാണ് ക്വാര്‍ട്‌സ് സോക്കര്‍ കോഴിക്കോട് ലീഗില്‍ കളിക്കാനെത്തിയത്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും കാലിക്കറ്റ് സ്റ്റാര്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ടീം അരങ്ങേറി. മധ്യനിരയില്‍ കളിച്ച തിലക് ആണ് ആദ്യ കളിയിലെ താരം. പ്രൊഫഷണല്‍ ക്ലബ് രൂപവത്കരിച്ച ശേഷം ടീം കളിക്കുന്ന ആദ്യ ഔദ്യോഗിക മത്സരമായിരുന്നു ഇത്.
19നും 21നും ഇടയില്‍ പ്രായമുള്ളവരാണ് ടീമില്‍ കളിക്കുന്നവരില്‍ അധികം. കഴിഞ്ഞ വര്‍ഷം എ. ഡിവിനില്‍ കളിക്കുന്ന ടീമിനെ വാങ്ങി ക്വാര്‍ട്‌സ് സോക്കര്‍ എന്ന് പേര് മാറ്റിയാണ് ക്ലബ് കളിക്കാനിറങ്ങിയത്. ആദ്യ മത്സരത്തിന്റെ പരിഭ്രമമാണ് കളിയില്‍ താളം നഷ്ടപ്പെടുത്തിയതെന്ന് ക്ലബ് അധികൃതര്‍ പറഞ്ഞു. 1956 മുതലാണ് മലബാര്‍ ഡിസ്ട്രിക്ട്് ലീഗ് കോഴിക്കോട് ഡിവിഷന്‍ ലീഗായി മാറിയത്.

Discuss