Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 14 January 2012

കൊയിലാണ്ടി ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് പരിശോധന


കോഴിക്കോട്: കൊയിലാണ്ടി ആര്‍.ടി.ഒ ഓഫിസില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഓഫിസിനകത്ത് ഉപേക്ഷിച്ചനിലയില്‍ 30,030 രൂപയും വിവിധ ആവശ്യങ്ങള്‍ക്കെത്തിയ ഏജന്‍റുമാരില്‍നിന്ന് 98,000 രൂപയും വിജിലന്‍സ് സംഘം കണ്ടെടുത്തു.
പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ്...
ഇന്‍സ്പെക്ടര്‍ ജെ. സന്തോഷിന്‍െറ നേതൃത്വത്തിലുള്ള സംഘം ഓഫിസില്‍ പരിശോധനക്കെത്തിയത്. മൂന്നുമണിക്കൂറോളം നീണ്ട പരിശോധനയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നല്‍കിയ അപേക്ഷകള്‍ അനാവശ്യമായി വെച്ചുതാമസിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓഫിസിലെ സ്റ്റോര്‍റൂമിനകത്ത് അട്ടിയിട്ട ചാക്കിനടിയില്‍നിന്നാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ 30,030 രൂപ കണ്ടെത്തിയത്. വിജിലന്‍സ് വിഭാഗം എത്തുന്നുവെന്നറിഞ്ഞ് ജീവനക്കാര്‍ ഒളിപ്പിച്ചുവെച്ചതാവും ഈ പണമെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏജന്‍റുമാരെ കൂട്ടുപിടിച്ച് ഇവിടത്തെ ജീവനക്കാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നുവെന്ന് നേരത്തേതന്നെ ആക്ഷേപമുണ്ടായിരുന്നു.
കൃത്രിമങ്ങള്‍ കാട്ടിയെന്ന് സംശയിക്കുന്ന ചില ഫയലുകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തി. എ.എസ്.ഐമാരായ ശശിധരന്‍, ശിവാനന്ദന്‍, ശിവദാസന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജയന്‍, പ്രകാശന്‍, സബ്നേഷ്, ദേവാനന്ദന്‍, രവീന്ദ്രന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Discuss