ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 14 January 2012
പ്രവാസികളുടെ വിവരം ശേഖരിക്കും
കോഴിക്കോട്:നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ
സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാന്‍ പ്രവാസി ലീഗ് ജില്ലാ കമ്മറ്റി
തീരുമാനിച്ചു. നിര്‍ധനരായ പ്രവാസികളുടെ വിവാഹ പ്രായമായ പെണ്‍കുട്ടികളെ
കണ്ടെത്തി ഫിബ്രവരി ആദ്യവാരം സമൂഹവിവാഹം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.പി.ഇമ്പിച്ചിമമ്മു ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍
സെക്രട്ടറി ഇല്ലിക്കല്‍ ആലിക്കോയ റിപ്പോര്‍ട്ടവതരിപ്പിച്ചു. കാരാളത്ത്
പോക്കര്‍ഹാജി, ഇ.എ.റഹ്മാന്‍, ഹുസ്സൈന്‍ കമ്മന, പാലപ്പറ്റ കുഞ്ഞാലി ഹാജി,
എ.പി.അഹമ്മദ്‌കോയ ഹാജി, ഹാഷിംകോയ തങ്ങള്‍, ഇബ്രാഹിം മണിയൂര്‍,
എ.എം.എസ്.അലവി, ബഷീര്‍ മുണ്ടോത്ത്, മൊയ്തു കായണ്ണ, നൂറുദ്ദീന്‍ കെ.എസ്,
പി.വി.അബ്ദുള്‍ ഖാദര്‍ വടകര, കെ.എം.അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.