കോഴിക്കോട്: സാമ്പത്തികവര്‍ഷം അവസാനിക്കാനിരിക്കെ സെക്രട്ടറിയെ
സ്ഥലംമാറ്റിയത് ജില്ലാപഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കി. ഫണ്ടുകള്‍
ചെലവഴിക്കുകയും പദ്ധതികള്‍ ജാഗ്രതയോടെ നടപ്പാക്കാക്കുകയും ചെയ്യേണ്ട
സന്ദര്‍ഭത്തിലാണ് സെക്രട്ടറി പി.വി. ജയാനന്ദനെ സ്ഥലംമാറ്റിയത്. പകരം വന്ന
ഉദ്യോഗസ്ഥനാവട്ടെ മാര്‍ച്ചില്‍ വിരമിക്കുന്നയാളാണ്. സ്വാഭാവികമായും
വിരമിക്കലിന് മുമ്പേ ഇയാള്‍ ലീവില്‍ പ്രവേശിച്ചാല്‍ ജില്ലാപഞ്ചായത്ത് ഭരണം
തീര്‍ത്തും നിശ്ചലമാവും.
കിഡ്നി രോഗികളെ സഹായിക്കാന്‍ ഈയിടെ രൂപവത്കരിച്ച സ്നേഹ സ്പര്‍ശം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെക്രട്ടറിയെ സ്ഥലംമാറ്റുമെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് രണ്ട് വരി ഉത്തരവിലൂടെ സര്‍ക്കാര്‍ ജയാനന്ദനെ സ്ഥലംമാറ്റിയത്. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പദ്ധതി ഓഫിസര്‍ രാജനാണ് പകരം സെക്രട്ടറി. പെട്ടെന്നുള്ള സ്ഥലംമാറ്റം ജില്ലാപഞ്ചായത്തിന്‍െറ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു. വൃക്കരോഗികള്‍ക്ക് ഡയാലിസിസിന് സഹായം ചെയ്യുന്ന പദ്ധതിയെച്ചൊല്ലി യു.ഡി.എഫ് വിവാദമുയര്‍ത്തിയിരുന്നു. ജില്ലാപഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ചചെയ്യാത്ത പദ്ധതിയാണിതെന്നും സി.പി.എമ്മുകാരെ തിരുകിക്കയറ്റി സൊസൈറ്റി ഉണ്ടാക്കി എന്നുമായിരുന്നു യു.ഡി.എഫ് ആരോപണം.