Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 5 January 2012

ക്രൗണ്‍ ഇനി രണ്ട് തിയേറ്റര്‍





നഗരത്തിലെ ആദ്യകാല സിനിമാ തിയേറ്ററായ ക്രൗണ്‍ നവീകരിക്കുന്നു. കെട്ടിടം അതേപടി നിലനിര്‍ത്തി, ഉള്ളില്‍ രണ്ട് തിയേറ്റര്‍ എന്ന നിലയിലാണ് നവീകരിക്കുന്നത്. ഏതാണ്ട് 400പേര്‍ക്കുവീതം ഇരിക്കാവുന്ന.......
തിയേറ്ററില്‍ രണ്ട് സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. ഒരേ സമയം രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് തിയേറ്റര്‍ നവീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഈ ആഴ്ചയോടെ പ്രദര്‍ശനം നിര്‍ത്തിവെക്കാനാണ് ഉടമകള്‍ ആലോചിക്കുന്നത്.


നവീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ വീണ്ടും പ്രദര്‍ശനം തുടങ്ങും. കോര്‍പ്പറേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ നവീകരണ പ്രവര്‍ത്തനം ആരംഭിക്കും.


നഗരത്തിലെ ഏറെ പഴക്കംചെന്ന സിനിമാ പ്രദര്‍ശനശാലയാണ് ക്രൗണ്‍. ആദ്യകാലങ്ങളില്‍ ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഇംഗ്ലീഷ് ചിത്രങ്ങളുടെ മാത്രം പ്രദര്‍ശനശാലയായി മാറി. അടുത്തിടെ വീണ്ടും ഹിന്ദി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


ഇംഗ്ലീഷ് ചിത്രത്തിനും ഹിന്ദി ചിത്രത്തിനും ഏറെ ആസ്വാദകരുള്ള നാടാണ് കോഴിക്കോട്. അതുകൊണ്ടുതന്നെ മള്‍ട്ടി പര്‍പ്പസ് തിയേറ്റര്‍ എന്ന സങ്കല്പം കോഴിക്കോട്ടുകാര്‍ക്ക് ഉപകാരപ്രദമാകുമെന്നു കണ്ടതിനാലാണ് തിയേറ്റര്‍ നവീകരിക്കുന്നത്.

Discuss