Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 7 January 2012

വലിയങ്ങാടിയില്‍ ഗോഡൗണിന് തീപിടിച്ചു; വന്‍ദുരന്തം ഒഴിവായി

കോഴിക്കോട്: വലിയങ്ങാടിയില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപം പഴയസാധനങ്ങള്‍ സുക്ഷിച്ച ഗോഡൗണിന് തീപിടിച്ചു. വെള്ളിയാഴ്ച അര്‍ധ രാത്രിയുണ്ടായ തീപ്പിടിത്തം നഗരത്തെ മണിക്കുറുകളോളം പരിഭ്രാന്തിയിലാഴ്ത്തി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീയണക്കാനുള്ള ശ്രമത്തിനിടെ എതാനും യുവാക്കള്‍ക്ക് ......ചെറിയ രീതിയില്‍ പൊള്ളലേറ്റു. ഇവര്‍ ബീച്ചാസ്​പത്രിയില്‍ ചികിത്സ തേടി. ഗോഡൗണ്‍ പൂര്‍ണമായി കത്തിനശിച്ചു. ബീച്ച്, മീഞ്ചന്ത, വെള്ളിമാട് കുന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ ആറ് ഫയര്‍ യൂണിറ്റുകള്‍ ഒന്നര മണിക്കൂര്‍ കഠിനാധ്വാനം നടത്തിയാണ് തീയണച്ചത്. രാത്രി പത്തരയോടെ ആരംഭിച്ച തീപ്പിടിത്തം 12 മണിയോടെയാണ് പൂര്‍ണമായി അണച്ചത്. നഷ്ടം കണക്കാക്കിയിട്ടില്ല.

രാത്രി പത്തരയോടെയാണ് മത്സ്യമാര്‍ക്കറ്റിന് പിറകു വശത്തുള്ള ആക്രിക്കടകളുടെ ഗോഡൗണില്‍ തീ ഉയരുന്നത് ചുമട്ടു തൊഴിലാളികളുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ ബീച്ച് ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കകം ഫയര്‍ യൂണിറ്റുകള്‍ എത്തിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യംഏറെയുള്ള ഇവിടെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതാണ് ഗുണകരമായത്.


പ്ലാസ്റ്റിക് പെട്ടികള്‍, തെര്‍മോക്കോള്‍, പ്ലൈവുഡ്, ഇരുമ്പു സാധാനങ്ങള്‍, ഫാന്‍സിലൈറ്റുകള്‍, എന്നിവയാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഇതിലേക്ക് തീ ആളി പ്പടര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. തൊട്ടടുത്തുള്ള മൂന്ന് നില ബില്‍ഡിങ്ങിനേക്കാള്‍ ഉയരത്തില്‍ തീ ഉയര്‍ന്നു. ഇതോടൊപ്പം കറുത്ത പുകയും അന്തരീക്ഷത്തില്‍ നിറഞ്ഞു. തീ കത്തുന്നതിനിടയില്‍ ഇടയ്ക്കിടെ പൊട്ടിത്തെറിയുണ്ടായതും ആശങ്കയ്ക്ക് കാരണമായി. പ്ലാസ്റ്റികിന് തീപിടിച്ചതാണ് അണക്കുന്നതിന് കാലതാമസമുണ്ടാക്കിയത്.


മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്ന് ആക്രിക്കച്ചവടം നടത്തുന്ന ബിജു, റസാഖ് എന്നിവര്‍ ഗോഡൗണായി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുമ്പുഷീറ്റ് മേഞ്ഞതാണ് കെട്ടിടം. ഗോഡൗണ്‍ ഇടുങ്ങിയ സ്ഥലത്തുള്ളതായതിനാല്‍ വെള്ളം പമ്പ് ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.


ചുറ്റുപാടും നിരവധി കെട്ടിടങ്ങളുള്ളത് പരിഭ്രാന്തിയേറ്റി. മിഠായിത്തെരുവ് തീപ്പിടിത്തത്തിന്റെ ഓര്‍മ നാട്ടുകാരുടെ ഭീതി വര്‍ധിപ്പിച്ചു. തീപ്പിടിത്തത്തില്‍ തൊട്ടുടുത്ത ലോഡ്ജിലേക്ക് പുക നിറഞ്ഞു. വൈദ്യുതിലൈനുകള്‍ ഉരുകി വീണിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദ്ദിച്ചതിനാല്‍ ഇതുമുലം അപകടമുണ്ടായില്ല.

Discuss