Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 20 January 2012

സരോവരത്തില്‍ ഇനി കൊട്ടത്തോണിയും നിരീക്ഷണ ഗോപുരവും

ആഷിക് കൃഷ്ണന്‍



പ്രകൃതി ആസ്വാദനത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും നഗരത്തിലെ പ്രധാന വേദിയായി മാറാന്‍ ഒരുങ്ങുന്ന സരോവരം ജൈവോദ്യാന പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നു. രണ്ട് മാസത്തിനകം ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഈ ഭാഗം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

കണ്ടലിന്റെയും അപൂര്‍വയിനം ദേശാടനപക്ഷികളുടെയും പൂമ്പാറ്റകളുടെയും താവളമായ ഈ ജൈവോദ്യാനം ....

പ്രകൃതിസൗഹൃദമായ രീതിയിലാണ് ഒരുക്കുന്നത്. കണ്ടല്‍ക്കാടുകളുടെ ഇടയിലൂടെ നടക്കുന്നതിന് കരിങ്കല്‍ ടൈലുകള്‍ പാകിയ നടപ്പാത, ജലാശയത്തിലൂടെ സഞ്ചരിക്കുന്നതിന് കൊട്ടമാതൃകയിലുള്ള തോണി (കൊറൈക്കിള്‍), വിശ്രമിക്കാന്‍ കരിങ്കല്‍ ബെഞ്ചും പനയോല മേഞ്ഞ കുടിലുകളും എല്ലാം ഇവിടെ ഒരുങ്ങുന്നുണ്ട്. ഒപ്പം, ഈ ജൈവോദ്യാനത്തിന്റെ ആകാശദൃശ്യം വീക്ഷിക്കുന്നതിന് പ്രത്യേക നിരീക്ഷണ ടവറും സ്ഥാപിക്കുന്നുണ്ട്.

സരോവരം ജൈവോദ്യാനം പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി കഴിഞ്ഞവര്‍ഷം ജൂലായ് മാസത്തിലാണ് ആരംഭിച്ചത്. 3.75 കോടി രൂപ ചെലവിട്ടാണ് രണ്ടാംഘട്ട പ്രവൃത്തി നടത്തുന്നത്. 2.5 കോടി രൂപ ചെലവിട്ട ഒന്നാംഘട്ട പ്രവൃത്തി രണ്ടുവര്‍ഷം മുമ്പാണ് പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ ഭൂമിയായ 98 ഏക്കറിലെ 13 ഏക്കറിലാണ് ജൈവോദ്യാനത്തിന്റെ പ്രവൃത്തികള്‍ നടത്തുന്നത്.


ഓപ്പണ്‍ എയര്‍ സ്റ്റേജിനോടുചേര്‍ന്നുള്ള ഭാഗത്താണ് രണ്ടാംഘട്ട പ്രവൃത്തി നടത്തുന്നത്. മൊത്തം 25 കോടിയിലധികം രൂപ പ്രതീക്ഷിക്കുന്നതാണ് സരോവരം ജൈവോദ്യാനത്തിന്റെ വികസന പ്രവൃത്തി. ആറു മേഖലകളിലായിട്ടാണ് ജൈവോദ്യാനം നടപ്പാക്കുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ കനാല്‍ വാക്ക്‌വേ, ഓപ്പണ്‍ തിയേറ്റര്‍, പ്രധാന കവാടം എന്നിവ നിര്‍മിച്ചിരുന്നു. കനാലില്‍ ബോട്ട് സര്‍വീസും ആരംഭിച്ചു. തണ്ണീര്‍ത്തടവും കണ്ടല്‍ക്കാടും ഉള്‍പ്പെടുന്ന 242 ഏക്കറാണ് ഇവിടെയുള്ളത്. ഇതില്‍ 98 ഏക്കറാണ് സര്‍ക്കാറിന്റെ കൈവശമുള്ളത്. ബാക്കി സ്ഥലം അക്വയര്‍ ചെയ്യാനുണ്ട്.


ദേശീയ പ്രാധാന്യമുണ്ടെന്ന് കണ്ടെത്തിയ രാജ്യത്തെ 27 തണ്ണീര്‍ത്തടങ്ങളില്‍ ഒന്നാണ് സരോവരം ഉള്‍പ്പെടുന്ന കോട്ടൂളി തണ്ണീര്‍ത്തടം. 29 അപൂര്‍വ ഇനം കണ്ടല്‍ച്ചെടികളും 13 ഇനം അപൂര്‍വ മത്സ്യങ്ങളും 11 ഇനം ജലജന്യ സസ്യങ്ങളും ഇവിടെയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചിത്രശലഭ പാര്‍ക്ക്, തണ്ണീര്‍ത്തടത്തെ വേര്‍തിരിക്കുന്ന ജൈവവേലി, തടാകങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ അടുത്ത ഘട്ടത്തില്‍ സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Discuss