Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 25 January 2012

ഏക് ദീവാന ഥായിലെ ഗാനത്തിനെതിരെ ക്രിസ്ത്യന്‍ സമൂഹം രംഗത്ത്

ഏക് ദീവാന ഥായിലെ ഗാനത്തിനെതിരെ ക്രിസ്ത്യന്‍ സമൂഹം രംഗത്ത്
എ.ആര്‍. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഏക് ദീവാന ഥാ എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തി. കാതലിക് ക്രിസ്ത്യന്‍ സെക്യുലര്‍ ഫോറമാണ് (സി. എസ്.എഫ് )ഗാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഹോസാന എന്ന് തുടങ്ങുന്ന ഗാനമാണ്  എതിര്‍പ്പിന് കാരണം...

ഗാനം പിന്‍വലിക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം. ഹോസാന ക്രിസ്ത്യന്‍, ജൂത മത വിഭാഗങ്ങളുടെ പ്രാര്‍ഥനയായതിനാല്‍ മത വികാരം വ്രണപെടുത്തുകയാണ് സിനിമാപ്രവര്‍ത്തകര്‍ ചെയ്ത്.ഗാനം  പിന്‍വലിച്ചില്ളെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും. സിനിമ പ്രവര്‍ത്തകള്‍ ക്ഷമാപണം  നടത്തണമെന്നും അവര്‍ പറഞ്ഞു.
മലയാളിയായ ഗൗതം മേനോനാണ് ചിത്രത്തിന്‍െറ സംവിധായകന്‍. വെങ്കട്ട് സോമ സുന്ദരം, ജാവേദ് അക്തര്‍ എന്നിവര്‍ ചിത്രത്തില്‍ പാട്ടെഴുതിയിട്ടുണ്ട്.
കഴിഞ്ഞ മാസം കോന്‍ ഹെ വെ എന്ന ചിത്രത്തിന്‍െറ പോസ്റ്റിനെതിരെ സി.എസ്.എഫ് മുംബൈ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംവിധായകന്‍, നിര്‍മാതാവ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

Discuss