ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 27 January 2012
തുവ്വക്കോട് എല്‍.പി. സ്‌കൂള്‍ വാര്‍ഷികാഘോഷം
ചേമഞ്ചേരി: തുവ്വക്കോട് എല്‍.പി. സ്‌കൂള്‍ 125-ാം
വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം കൃഷിമന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം
ചെയ്തു. കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. കെ. ദാസന്‍ എം.എല്‍.എ.
അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ സ്മരണിക അധ്യാപക അവാര്‍ഡ് ജേതാവ് ടി.പി.
ദിനേശന്‍ പ്രകാശനം ചെയ്തു. ദാമു കാഞ്ഞിലശ്ശേരി ഏറ്റുവാങ്ങി. സെയ്തലവി,
കാര്യാവില്‍ രാധാകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ കെ. പ്രദീപന്‍, ടി.
രാധാകൃഷ്ണന്‍, രഞ്ജിത്ത് കുനിയില്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ
വിജയലക്ഷ്മി കൈലാസ്, ശാലിനി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.