കോഴിക്കോട്: റോട്ടറി ക്ളബ് ഓഫ് സ്മാര്‍ട്ട് സിറ്റിയുടെ നേതൃത്വത്തില്‍ 10 ദിവസം നീളുന്ന ഫ്ളവര്‍ഷോ ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കോര്‍പറേഷന്‍ മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച്....
ഭക്ഷ്യമേള കലക്ടര്‍ ഡോ. പി.ബി. സലിം ഉദ്ഘാടനം ചെയ്യും. ‘കോര്‍ഡണ്‍ ബ്ളൂ-2012’ എന്നപേരില്‍ സലീം ഹസ്സന്‍സ് ഫുഡ് വാഗണ്‍ കിങ്സ് പാര്‍ക്കാണ് ഭക്ഷ്യമേള ഒരുക്കുന്നത്. 30ല്‍പരം സ്റ്റാളുകള്‍ ഭക്ഷ്യമേളയിലുണ്ടാവും.
ഫ്ളവര്‍ഷോയില്‍ രണ്ടായിരത്തിലധികം പുഷ്പ-ഫല സസ്യങ്ങള്‍
പ്രദര്‍ശിപ്പിക്കും. സെമിനാറുകളുമുണ്ടാവും. 14ന് വൈകുന്നേരം 5.30ന് നഴ്സിങ്
വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട് ഫെസ്റ്റ് കൃഷിമന്ത്രി കെ.പി. മോഹനന്‍
ഉദ്ഘാടനം ചെയ്യും.
അലങ്കാര കോഴി, അലങ്കാര മത്സ്യം എന്നിവയും പ്രദര്‍ശനത്തിലുണ്ടാവും. മുതിര്‍ന്നവര്‍ക്ക് 25, കുട്ടികള്‍ക്ക് 10 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്.
വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി സ്മാര്‍ട്ട് സിറ്റി പ്രസിഡന്‍റ് പി.ടി.എസ്. ഉണ്ണി, അജീഷ് അത്തോളി, സലീം ഹസ്സന്‍, രഞ്ജിത്ത്, എച്ച്.എസ്. മസൂദ് എന്നിവര്‍ പങ്കെടുത്തു.