Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 14 January 2012

മിഠായിത്തെരുവ് നവീകരണം: ടെന്‍ഡര്‍ അടുത്തയാഴ്ച -കലക്ടര്‍


കോഴിക്കോട്: മിഠായിത്തെരുവ് നവീകരണ പദ്ധതിയുടെ ടെന്‍ഡര്‍ അടുത്തയാഴ്ച വിളിക്കുമെന്ന് കലക്ടര്‍ ഡോ. പി.ബി. സലീം. പൈതൃക പദ്ധതിയെന്നതിനു പകരം മിഠായിത്തെരുവ് നവീകരണ പദ്ധതിയെന്ന് പേരുമാറ്റിയതായും അദ്ദേഹം കലക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പൊതുമരാമത്ത് റോഡ്സ് വിഭാഗമാണ് പദ്ധതിയുടെ ടെന്‍ഡര്‍ വിളിക്കുന്നത്. ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഫണ്ട് ലഭ്യമാക്കുന്നത്.

പൈതൃക പദ്ധതിയാവുമ്പോള്‍ ഭാവിയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്ക ചിലര്‍ പ്രകടിപ്പിച്ചതിനാലാണ് നവീകരണ പദ്ധതിയാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാതെ പുനരധിവാസം നടപ്പാക്കും. ടെന്‍ഡര്‍ നടപടികള്‍ക്കുശേഷം  പ്രവൃത്തികള്‍ക്ക് വേഗം കൂട്ടുമെന്നും...
കലക്ടര്‍ വ്യക്തമാക്കി.
മാനാഞ്ചിറയില്‍ സ്ഥാപിക്കുന്ന സാമൂതിരി ടവര്‍ റവന്യൂ വകുപ്പിന്‍െറ അധീനതയിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് സ്ഥാപിക്കുന്നത്. ഡി.ഡി.ഇ ഓഫിസ് സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് 2.93 ഏക്കറാണ് ആകെയുള്ളത്. ഇതില്‍ 93 സെന്‍റ് ആരോഗ്യവകുപ്പിന്‍േറതാണ്. അഞ്ചു കോടിയാണ് ടവറിന്‍െറ ചെലവ് പ്രതീക്ഷിക്കുന്നത്. ഡി.ഡി.ഇ ഓഫിസ്, ഡി.ഇ.ഒ ഓഫിസ്, സ്കൂള്‍, ഡി.ടി.പി.സി ഓഫിസ് എന്നിവ ഇവിടെനിന്ന് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Discuss