സംസ്ഥാന സര്‍ക്കാര്‍ കലോത്സവത്തില്‍ മികച്ച രണ്ടാമത്തെ നാടകമായ 'കാന്താരിപ്പൊന്ന്' തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. കളര്‍ബോക്‌സ് ചിന്‍ഡ്രന്‍സ് തിയേറ്ററാണ് അവതരിപ്പിക്കുക. അധ്യാപകനും നാടകപ്രവര്‍ത്തകനുമായ ശിവദാസ് പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണിത്. വിഖ്യാത എഴുത്തുകാരന്‍ മോപ്പസാങ്ങിന്റെ 'ഡയമണ്ട് നെക്‌ലേസ്' എന്ന ചെറുകഥ കേരളീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഈ നാടകത്തില്‍. 'കാന്താരിപ്പൊന്നിനു' പുറമെ 'കൂനന്‍' എന്ന സോളോ ഡ്രാമയുടെ അവതരണവും ഉണ്ടാകും. പ്രശസ്ത നാടകനടന്‍ മഞ്ജുളനാണ് 'കൂനന്റെ' കഥ അവതരിപ്പിക്കുക. ജയപ്രകാശ് കുളൂര്‍ രചന നിര്‍വഹിച്ച ഈ നാടകം പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്ന കൂനന്റെ കഥയാണ്.
നാടകം കാണാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ഫോണ്‍: 9446197951, 9745448471, 8086205415.