ദീര്‍ഘദൂര ഓട്ട മത്സരം സംഘടിപ്പിച്ചു
കാട്ടിലപീടിക : SIO കാട്ടിലപീടിക GOOD BOYS കന്നന്കടവും സംയുക്തമായി സംഘടിപ്പിച്ച Road Race - 2012 എന്ന പേരില്‍ ഒരു ദീര്‍ഘദൂര ഓട്ട മത്സരം സംഘടിപ്പിച്ചു. തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റ് നിന്നും ആരംഭിച്ച മത്സരം ബഹു മുന്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അംഗം വി എ മോഹനന്‍ മാസ്റ്റര്‍ ഫ്ലാഗ് ഓഫ് ചെയ്ടു. തുടര്‍ന്ന നടന്ന ആവേശകരമായ മത്സരത്തില്‍ രംഷിദ് കന്നകടവ് ഒന്നാം സ്ഥാനവും രാഗേഷ് കോരപ്പുഴ 2 ആം സ്ഥാനവും കരസ്ഥമാക്കി. ശേഷം സമാപന യോഗത്തില്‍ വി എ മോഹനന്‍ മാസ്റ്റര്‍ വാര്‍ഡ്
മെമ്പര്‍ മാരായ റസീന ഷാഫി അബ്ദുള്ള കോയ മുനമ്പത്ത് എനിവര്‍ യഥാക്രമം 1 2 3 സ്ഥാനക്കാര്‍ക്ക് സമ്മാന വിതരണം നടത്തി. അബ്ദുള്ളകോയ തസ്നീം അഷ്‌റഫ് മാസ്റ്റര്‍ കാപ്പാട് എന്നിവര്‍ പ്രോത്സാഹന സമ്മാനം വിതരണം ചെയ്ടു. സാദിക്ക് മര്‍ഹബ സ്വാഗതം പറന ചടങ്ങില്‍ സഹദ് ഉമ്മര്‍ കണ്ടി അധ്യക്ഷന്‍ ആയിരുന്നു . ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് SIO കാടിലപീടിക യുണിറ്റ് പ്രസിഡന്റ് ഫഹമി തസ്നീം നന്ദി പറഞ്ഞു.