Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

അമ്മയുടെ കഴുത്തുഞെരിക്കുന്ന കുഞ്ഞിനെക്കുറിച്ച്


കോഴിക്കോട്:ദിവസവും അമ്മയോട് ഇരുപതുരൂപ ആവശ്യപ്പെടുമായിരുന്നു ആ ആറുവയസ്സുകാരന്‍. കുഞ്ഞല്ലേ, ചോക്ലേറ്റിനുവേണ്ടിയായിരിക്കുമെന്നു കരുതി അമ്മ പണം നല്‍കിക്കൊണ്ടിരുന്നു. ഒരു ദിവസം കൊടുക്കാന്‍ പണമുണ്ടായില്ല. അതോടെ ആ കുഞ്ഞിന്റെ ഭാവംമാറി. അമ്മയെ തള്ളിമറിച്ചിട്ട് മാറത്ത് കയറിയിരുന്ന് കഴുത്തുഞെരിച്ചുകൊണ്ട് അവന്റെ അലര്‍ച്ച: ''നീ പണം തരില്ല, അല്ലേ?'' കണ്ടുനിന്നവര്‍ ഞെട്ടിത്തരിച്ചു. പാടുപെട്ടാണ് അവര്‍ കുഞ്ഞുമകന്റെ പിടിയില്‍നിന്ന് നിസ്സഹായയായ ആ അമ്മയെ രക്ഷിച്ചത്.

മയക്കുമരുന്നിന്റെ അടിമയായിരുന്നു ആ കുഞ്ഞെന്ന് പിന്നീടാണ് മനസ്സിലായത്. പിന്നീട് അര്‍ബുദരോഗത്തിന്റെ ആഴക്കയങ്ങളില്‍പ്പെട്ടുപോയി ആ കുരുന്നുജന്മം.


പാലായില്‍ 'അഡാര്‍ട്ട്' എന്ന സ്ഥാപനം നടത്തുന്ന ഡോ.എന്‍.എന്‍.സെബാസ്റ്റ്യനാണ് ഈ കഥ വിവരിച്ചത്. ലഹരിക്കടിമയായവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹം ഈ സ്ഥാപനത്തിലൂടെ നടത്തുന്നത്. കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ 13-ാംസംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന നയരൂപവത്കരണസെമിനാറില്‍ ഡോ.സെബാസ്റ്റ്യന്‍ മോഡറേറ്ററായിരുന്നു.


ചെറുപ്രായത്തില്‍ത്തന്നെ മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന പ്രവണത കേരളത്തില്‍ ആശങ്കാജനകമാംവിധത്തില്‍ വര്‍ധിക്കുകയാണെന്ന് വിഷയം അവതരിപ്പിച്ച അഡ്വ.ചാര്‍ലി പോള്‍ പറഞ്ഞു. മദ്യപിക്കുന്നവരില്‍ 18 ശതമാനം പേര്‍ക്കും ഭ്രാന്തുണ്ടാവുന്നു. 45 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ദിവസം 37 വിവാഹമോചനമുണ്ടാകുന്നു. കരള്‍രോഗികള്‍ എട്ടുലക്ഷമാണ്. ഇതിനൊക്കെ കാരണം മദ്യമാണ്-അദ്ദേഹം പറഞ്ഞു.


കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ സമ്മേളനപ്രതിനിധികള്‍ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. സഭയുടെ മദ്യനയം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തിയത്. മദ്യനയത്തിന്റെ കരട് ശനിയാഴ്ച സമ്മേളനത്തില്‍ അവതരിപ്പിക്കും. സംസ്ഥാനവ്യാപകമായി വിശദമായ ചര്‍ച്ച നടത്തിയശേഷം നയം പ്രഖ്യാപിക്കും.

Discuss