കോഴിക്കോട് ജില്ലയില്‍ നിന്ന് 1500 പ്രതിനിധികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. അന്ന് കോഴിക്കോട് ഇന്‍കം ടാക്‌സ് ഓഫീസ് പരിസരത്ത് വ്യാപാരികള്‍ ധര്‍ണ നടത്തും.
ഫിബ്രവരി ഒമ്പതിന് 2.30-ന് വ്യാപാരഭവനില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. സമര പരിപാടിയുടെ പ്രചരണാര്‍ഥം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണജാഥ ജനവരി 30, 31, ഫിബ്രവരി ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ നടക്കും.
ദേശീയ പാതയുടെ വീതി 30 മീറ്ററായി നിജപ്പെടുത്തുക, വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തില്‍ വാടക-കുടിയാന്‍ നിയമം പരിഷ്‌കരിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത്, സെക്രട്ടറിമാരായ എം. ഷാഹുല്‍ ഹമീദ്, കെ. സേതുമാധവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.