Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 12 January 2012

‘സ്നേഹസ്പര്‍ശ’ത്തില്‍ രാഷ്ട്രീയ സ്പര്‍ശം: ജില്ലാ പഞ്ചായത്തില്‍ ഇറങ്ങിപ്പോക്ക്

കോഴിക്കോട്:  ജില്ലയിലെ നിര്‍ധന വൃക്കരോഗികളെ സഹായിക്കാനായി കഴിഞ്ഞ ഏഴിന് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്ത ‘സ്നേഹസ്പര്‍ശം’ പദ്ധതിയെച്ചൊല്ലി  ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും.
പദ്ധതിയെപ്പറ്റി അംഗങ്ങളുമായി ആലോചിച്ചില്ളെന്നും സ്നേഹസ്പര്‍ശത്തിനായി...
  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷയായി രൂപവത്കരിച്ച സൊസൈറ്റി സി.പി.എം കമ്മിറ്റിയാക്കി മാറ്റിയെന്നുമാരോപിച്ചാണ് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് സ്നേഹസ്പര്‍ശം  പദ്ധതി ജില്ലാപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍തന്നെ നടപ്പാക്കാന്‍ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാപഞ്ചായത്ത് കെട്ടിടത്തില്‍ ഓഫിസ് അനുവദിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവശര്‍ക്കുള്ള ഫണ്ടില്‍നിന്ന് പഞ്ചായത്തുകള്‍ 50,000 രൂപയും  മുനിസിപ്പാലിറ്റികള്‍ രണ്ടുലക്ഷവും നഗരസഭ 10 ലക്ഷവും ‘സ്നേഹസ്പര്‍ശ’ത്തിനായി നല്‍കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിക്കാനും തീരുമാനമായി. ഭരണമുന്നണിയിലെ മുഴുവന്‍ അംഗങ്ങളുടെയും ഒരുമാസത്തെ ഓണറേറിയം ഫണ്ടിലേക്ക് നല്‍കാനും ധാരണയായി.
വ്യാഴാഴ്ചത്തെ യോഗത്തിലെ അജണ്ട പരിഗണിക്കുംമുമ്പ് യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ വി.ഡി. ജോസഫാണ്  പ്രശ്നം ഉന്നയിച്ചത്. പദ്ധതി ജില്ലാപഞ്ചായത്തിന്‍േറതല്ളെന്നും വൃക്കരോഗികള്‍ക്കായി ജില്ലാപഞ്ചായത്ത് തയാറാക്കിയ പദ്ധതി വ്യക്തിപരമായി ആനുകൂല്യം നല്‍കാന്‍ ചട്ടമില്ളെന്ന കാരണംപറഞ്ഞ് സ്റ്റേറ്റ് ലെവല്‍ ടെക്നിക്കല്‍ കമ്മിറ്റി അനുമതി നിഷേധിച്ചതിനാലാണ് സൊസൈറ്റി മുഖേന നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു. ഇതോടെ ജില്ലാപഞ്ചായത്തിന്‍േറതല്ലാത്ത സൊസൈറ്റിക്ക് എങ്ങനെയാണ് ജില്ലാപഞ്ചായത്ത് കെട്ടിടത്തില്‍ ഓഫിസ് നല്‍കുകയെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചു. മുഹമ്മദ്മോന്‍ ഹാജി, കാവില്‍ പി. മാധവന്‍, ദിനേശ് പെരുമണ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. യു.ഡി.എഫിലെ ഐ.പി. രാജേഷും ഭരണമുന്നണിയിലെ പി.കെ. മുകുന്ദനും തമ്മില്‍ ശക്തമായ വാക്തര്‍ക്കവും നടന്നു. നിരാലംബരായ രോഗികള്‍ക്കു ലഭിക്കുന്ന സഹായം തടയരുതെന്നും സൊസൈറ്റിയുടെ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നുമുള്ള പ്രസിഡന്‍റിന്‍െറ ആവശ്യത്തിനിടെ പ്രതിപക്ഷം സഭവിട്ടിറങ്ങുകയായിരുന്നു. പ്രതിപക്ഷത്തിന്‍െറ അഭാവത്തില്‍ അജണ്ടകള്‍ ഐകകണ്ഠ്യേന പാസാക്കിയെടുത്ത ഭരണപക്ഷത്തുനിന്ന് വൈസ് പ്രസിഡന്‍റ് ആര്‍. ശശി പ്രമേയം അവതരിപ്പിച്ചു. കുന്നത്തറ ടെക്സ്റ്റൈല്‍സ് വില്‍ക്കാനുള്ള തീരുമാനം ഒഴിവാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും ഐകകണ്ഠ്യേന പാസായി. മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് വനിതകളിലെ അര്‍ബുദരോഗ നിര്‍ണയത്തിന് മൊബൈല്‍ ക്യാമ്പ് പേരാമ്പ്രയില്‍ നടത്തും. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ നൂറുമേനി പദ്ധതി മണിയൂരില്‍ ആരംഭിക്കും. വികലാംഗരുടെ ക്ഷേമത്തിനുള്ള 55 ലക്ഷത്തിന്‍െറ സഹായപദ്ധതി ഫറോക്കില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യാനും തീരുമാനമായി.

Discuss