Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 2 January 2012

ബാലവേലക്കും ഭിക്ഷാടനത്തിനുമെതിരായ പൊലീസ് നടപടി കര്‍ശനമാക്കുന്നു

കോഴിക്കോട്: ബാലവേലക്കും ബാലഭിക്ഷാടനത്തിനുമെതിരെയുള്ള പൊലീസ് നടപടി നഗര പരിധിയില്‍ കര്‍ശനമാക്കുന്നു. ഇതിന്‍െറ ആദ്യപടിയായി ചൊവ്വാഴ്ച മുതല്‍ പൊലീസ് നഗരത്തില്‍......
ജാഗ്രതാവാരം ആചരിക്കും. ബാലവേലയും ഭിക്ഷാടനവും പൂര്‍ണമായും തടയുക ലക്ഷ്യമിട്ടുള്ള പദ്ധതി ജുവനൈല്‍ വിങ്ങിന്‍െറ സഹകരണത്തോടെയാണ് ആവിഷ്കരിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിക്ക് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറിന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ എ.കെ. പ്രേമജം ജാഗ്രതാവാരം ഉദ്ഘാടനം ചെയ്യും.
ഭിക്ഷാടനവുമായി ബന്ധപ്പെട്ട് തെരുവുകളില്‍നിന്നും ബാലവേലയുമായി ബന്ധപ്പെട്ട് തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിടുകയോ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയോ  ചെയ്യും. ജാഗ്രതാവാരം ആചരിക്കുമ്പോള്‍ നഗരത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും അവരവരുടെ പരിധിയില്‍ പ്രത്യേക പരിശോധന നടത്തും. ബാലവേലക്ക് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളും. മാസങ്ങള്‍ക്ക് മുമ്പ് നഗരപരിധിയില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടികളുള്‍പ്പെടെ അമ്പതിലേറെപേരെ ബാലവേലയില്‍നിന്ന് മോചിപ്പിച്ചിരുന്നു.

Discuss