Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 2 January 2012

കോരപ്പുഴ, മൂരാട് പാലങ്ങളില്‍ സിഗ്നല്‍ വിളക്ക്

കോഴിക്കോട്: കണ്ണൂര്‍ ദേശീയപാതയിലെ എലത്തൂര്‍ കോരപ്പുഴ, വടകര മൂരാട് പാലങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഇന്നും നാളെയും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് പാലങ്ങളുടെ ഇരു........
വശങ്ങളിലുമായി സിഗ്നലും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചത്. രണ്ടുദിവസത്തെ നിരീക്ഷണത്തിനുശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് കലക്ടര്‍ ഡോ. പി.ബി. സലീം സിഗ്നല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടക്കത്തില്‍ 80 സെക്കന്‍ഡ് ഇടവിട്ട് ഓരോ വശങ്ങളിലെയും  സിഗ്നലുകള്‍ പ്രവര്‍ത്തിക്കും. ഇരു-മുച്ചക്ര വാഹനങ്ങള്‍, കാര്‍, ജീപ്പ് എന്നിവയൊഴികെയുള്ള വാഹനങ്ങള്‍ക്കാവും സിഗ്നല്‍ ബാധകം.
പൊലീസ് ഉണ്ടായിട്ടും സിഗ്നല്‍ മറികടന്ന് പാലങ്ങളിലേക്ക് ചിലര്‍ വാഹനം തിരുകിക്കയറ്റുന്നതിനാല്‍ രാത്രികാലങ്ങളില്‍ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകാറുണ്ട്. സിഗ്നല്‍ വരുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. തിരുവനന്തപുരത്തെ ആഡ്ന്യൂസ് ഇന്ത്യാ ലിമിറ്റഡാണ് മൊത്തം 14 ലക്ഷത്തോളം രൂപ ചെലവില്‍ സൗജന്യമായി സിഗ്നല്‍ സംവിധാനം സ്ഥാപിച്ചത്. വാര്‍ഷിക അറ്റകുറ്റപ്പണി, വൈദ്യുതി ചാര്‍ജ് തുടങ്ങിയ ചെലവും കമ്പനി വഹിക്കണം. ബോര്‍ഡുകളില്‍ പരസ്യം സ്ഥാപിച്ച് ഇതിനുള്ള ഫണ്ട് കണ്ടെത്താന്‍ ജില്ലാ ഭരണകൂടം കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Discuss