Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

ആരവം പദ്ധതി രണ്ടാംഘട്ടത്തിലേക്ക് പൊതുഇടങ്ങളില്‍ മദ്യമുക്തി; ഇനി സ്വകാര്യ ഇടങ്ങളിലേക്ക്


കൊയിലാണ്ടി: അരിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ മദ്യത്തിനും ആര്‍ഭാട വിവാഹങ്ങള്‍ക്കുമെതിരെ തുടങ്ങിയ ജനകീയ പ്രചാരണ പരിപാടി ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. മദ്യപാനത്തിന്റെ കടന്നുകയറ്റങ്ങളില്ലാത്ത പൊതുഇടങ്ങളും വിവാഹ സത്കാരങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജനവരി 26-ന് ഓവിങ്കല്‍താഴ മുതല്‍ തണ്ടയില്‍താഴെ വരെ അഞ്ചരക്കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. ലഹരിവിരുദ്ധ-ആര്‍ഭാട വിവാഹ വിരുദ്ധ പ്രതിജ്ഞയും ബഹുജനസംഗമങ്ങളും അനുബന്ധമായി നടക്കും.

പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.സുരേഷ്, എന്‍.വി.എം. ചന്ദ്രിക, ഇ. കുഞ്ഞിരാമന്‍കിടാവ്, വി. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Discuss