കല്ലിടല്‍ പൂര്‍ത്തിയാക്കി ഒരുമാസത്തിനകം ദേശീയപാതാ അധികൃതരും ഉദ്യോഗസ്ഥരും സംയുക്തമായി സര്‍വേ നടത്തും.
മലബാറില്‍ കുറ്റിപ്പുറം മുതല്‍ കാസര്‍കോട്ടെ തലപ്പാടി വരെയാണ് ദേശീയപാത 45 മീറ്ററില്‍ നാലുവരിപ്പാതയാക്കുന്നത്. ഇതില്‍ കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള ഭാഗത്താണ് ഫിബ്രവരിയില്‍ അതിര്‍ത്തി കല്ലിടല്‍ ആരംഭിക്കുക. നേരത്തേതന്നെ പലയിടത്തും കല്ലിട്ടിരുന്നെങ്കിലും സ്ഥലമെടുപ്പ് വിജ്ഞാപനം റദ്ദായതിനെത്തുടര്‍ന്നാണ് വീണ്ടും നടപടികള്‍ ആവര്‍ത്തിക്കേണ്ടിവരുന്നത്.