Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 13 January 2012

കണ്ണിന് വിരുന്നായി പുഷേ്‌പാത്സവം




കടുംചുവപ്പുനിറത്തില്‍ വലിയ കശ്മീരി റോസാപ്പൂക്കള്‍, പത്തിലധികം നിറങ്ങളില്‍ ജര്‍ബറ, സീനിയ, ഡയാന്തസ്, പെറ്റൂണിയ തുടങ്ങി നമ്മുടെ നാടന്‍ ചെമ്പരത്തികള്‍ വരെ. നിറങ്ങളുടെ സമ്മേളനമാണ് ബീച്ച് മറൈന്‍ ഗ്രൗണ്ടിലെ ഗ്രീന്‍ ഇന്ത്യ റോട്ടറി ഫ്‌ളവര്‍ഷോയില്‍.
പുഷ്പ-ഫല സസ്യങ്ങള്‍ക്കു പുറമെ 100 ഇനം ഔഷധസസ്യങ്ങളുടെയും ബോണ്‍സായികളുടെയും വിപുലമായ ശേഖരവും.... പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഒപ്പം വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കാന്‍ വഴുതന, പച്ചമുളക്, മാവിന്‍തൈകള്‍ എന്നിങ്ങനെ വിവിധയിനം ജൈവ പച്ചക്കറി തൈകളും പ്രദര്‍ശനത്തിലുണ്ട്.

പൂക്കള്‍ കണ്ട് വെറുതെ മടങ്ങേണ്ട, ഭക്ഷണപ്രിയരെ കാത്ത് 100ലധികം കൊതിയൂറുന്ന വിഭവങ്ങളാണ് ഇവിടെ ഭക്ഷ്യമേളയില്‍ ഒരുക്കിയിരിക്കുന്നത്. കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, ചേമ്പുപുഴുക്ക് തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ മുതല്‍ ഉത്തരേന്ത്യന്‍, തായ്, തമിഴ്‌നാട്, ലെബനീസ് വിഭവങ്ങളും ഭക്ഷ്യമേളയിലുണ്ട്. തലശ്ശേരി കിങ്‌സ് പാര്‍ക്ക് ഒരുക്കിയ ഭക്ഷ്യമേളയുടെ മറ്റൊരു പ്രത്യേകത വിവിധ സ്റ്റാളുകളുടെ പേരും നിര്‍മാണരീതിയുമാണ്. ബഡാ മിയാന്‍, ഛോട്ടേമിയാന്‍, ചാകര, നാലുകെട്ട് എന്നിങ്ങനെയാണ് സ്റ്റാളുകളുടെ പേരുകള്‍.


ഇതോടൊപ്പം കമേഴ്‌സ്യല്‍ എക്‌സിബിഷനും കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഫ്‌ളവര്‍ ഷോയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും പൊതുജനങ്ങള്‍ക്കായി കലാമത്സരങ്ങളും അരങ്ങേറും.

ഫ്‌ളവര്‍ ഷോയുടെ ഉദ്ഘാടനം മേയര്‍ എ.കെ.പ്രേമജം നിര്‍വഹിച്ചു. ഫുഡ്‌ഫെസ്റ്റിവല്‍ കളക്ടര്‍ ഡോ. പി.ബി. സലീമാണ് ഉദ്ഘാടനം ചെയ്തത്. റോട്ടറി സ്മാര്‍ട്ട് സിറ്റി പ്രസിഡന്റ് പി.ടി.എസ്. ഉണ്ണി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വഹാബ്, മുബഷിര്‍, എ.കെ. ഫൈസല്‍, മെഹറൂഫ് മണലൊടി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഫ്‌ളവര്‍ഷോ 22 വരെ നീളും.

Discuss