Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 14 January 2012

മാലിന്യം കത്തിക്കല്‍ കൊയിലാണ്ടി നഗരം പുകകൊണ്ട് നിറയുന്നു



കൊയിലാണ്ടി: കൊയിലാണ്ടി നഗരം സന്ധ്യയായാല്‍ മാലിന്യം കത്തിക്കുന്ന പുകപടലം കൊണ്ട് നിറയുന്നു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് കൂടുതലായും മാലിന്യങ്ങള്‍ കത്തിക്കുന്നത്. ഇതില്‍ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും ഉണ്ടാകും. പുകശല്യം യാത്രക്കാര്‍ക്കും സമീപത്തെ കടകളില്‍ ജോലി ചെയ്യുന്നവര്‍ക്കും കടുത്ത ശാരീരിക...
അസ്വാസ്ഥ്യം ഉണ്ടാക്കുന്നു. ശ്വാസതടസ്സം, തലവേദന, കണ്ണില്‍നിന്ന് വെള്ളം ഒലിക്കല്‍ എന്നിവ പുകപടലം കൊണ്ട് ഉണ്ടാകുന്നു.

പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ മാലിന്യത്തിന് തീപിടിച്ചാല്‍ കത്തികൊണ്ടെയിരിക്കും. ഇതിനിടയില്‍ പുതിയ മാലിന്യം വീണ്ടും കൊണ്ടിടും. കടകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് കൂടുതലായി ഈ വിധം കത്തിക്കുന്നത്. മഞ്ഞുകാലമായതിനാല്‍ പുകപടലം മേലേ്പാട്ട് ഉയര്‍ന്നുപോകാതെ അന്തരീക്ഷത്തില്‍ തന്നെ തങ്ങിനില്ക്കും. ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം കത്തിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Discuss