Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

ജില്ലാ ലീഗ് ഫുട്‌ബോള്‍ സമനിലയില്‍ പിരിഞ്ഞു


കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ എ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബുധനാഴ്ച നടന്ന രണ്ടുമത്സരങ്ങളും സമനിലയില കലാശിച്ചു. യൂനിവേഴ്‌സല്‍ സോക്കര്‍ സ്‌കൂളും സെന്റ് ജോസഫ്‌സ് കോളേജും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഗുരുവായൂരപ്പന്‍ കോളേജും എഫ്.സി.കാലിക്കറ്റും ഓരോ ഗോള്‍ വീതം നേടിയാണ് സമനില കൈവരിച്ചത്. ഗുരുവായൂരപ്പന്‍ കോളേജിനു വേണ്ടി സാജിദും, എഫ്.സി. കാലിക്കറ്റിനുവേണ്ടി പി.കെ. ഹാലിസും ഗോളുകള്‍ നേടി. വ്യാഴാഴ്ച യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബും നെല്ലിക്കോട് (ബ്രദേര്‍സ് ക്ലബും തമ്മിലും തുടര്‍ന്ന് കാലിക്കറ്റ് യങ്‌സ്റ്റേര്‍ഴ്‌സ് ക്ലബും ലിബറല്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സ് ക്ലബും തമ്മിലും മത്സരം നടക്കും.

Discuss