Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 9 January 2012

ജീവനക്കാരുടെ കുറവ് മെഡിക്കല്‍ കോളജിന്‍െറ താളം തെറ്റിക്കുന്നു

കോഴിക്കോട്: രോഗികളുടെ എണ്ണം പത്തിരട്ടിയിലധികം  വര്‍ധിച്ചിട്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവിലുള്ളത് അരനൂറ്റാണ്ട് മുമ്പത്തെ സ്റ്റാഫ് പാറ്റേണ്‍. ഇതനുസരിച്ചുള്ള തസ്തികകളില്‍പോലും പൂര്‍ണമായും നിയമനം നടക്കാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു.
സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെയുള്ള തസ്തികകള്‍ ഇപ്പോഴുള്ളതിന്‍െറ രണ്ടിരട്ടിയെങ്കിലും വര്‍ധിപ്പിക്കണമെന്നിരിക്കെ മാറിമാറി വരുന്ന......
  സര്‍ക്കാറുകള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
1961ല്‍ അംഗീകരിച്ച സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 317ഉം മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ (ഐ.എം.സി.എച്ച്) 138ഉം സ്റ്റാഫ് നഴ്സ് തസ്തികകളാണുള്ളത്.
ഇതില്‍ ഐ.എം.സി.എച്ചില്‍ അനുവദിക്കപ്പെട്ട തസ്തികകളില്‍ ഏറെക്കുറെ പൂര്‍ണമായി നഴ്സുമാര്‍ ഉണ്ടെങ്കിലും പ്രധാന ആശുപത്രിയില്‍ ഇപ്പോള്‍ 247 സ്റ്റാഫ് നഴ്സാണുള്ളത്.
ബാക്കിയുള്ളവരുടെ ഒഴിവ് നികത്തുന്നത് ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) നിയമിച്ച നഴ്സുമാരാണ്. സര്‍ക്കാര്‍ അംഗീകരിച്ച നഴ്സ്-രോഗി അനുപാതം 1:4 ല്‍നിന്ന് 1:3 ആക്കി കുറച്ചിട്ടുണ്ടെങ്കിലും ഇതനുസരിച്ച് പുതുതായി തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല.
 മെഡിക്കല്‍ കോളജില്‍ പ്രധാന ആശുപത്രിയില്‍ രോഗികളുടെ എണ്ണം കണക്കിലെടുത്താല്‍ 800 ലധികം നഴ്സുമാരെങ്കിലും വേണമെന്നിരിക്കെയാണ് 317 തസ്തിക മാത്രമുള്ളത്.
ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാല്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് താങ്ങാവുന്നതിലധികം ജോലിഭാരമാണുള്ളത്. ഇത് രോഗികള്‍ക്കാവശ്യമായ പരിചരണം നല്‍കുന്നതിന് തടസ്സമാകുകയും രോഗിയുടെ കൂടെയുള്ളവരും നഴ്സുമാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കുകയും ചെയ്യുക പതിവാണ്. വിശേഷിച്ച് തിരക്കേറിയ വാര്‍ഡുകളില്‍.
തങ്ങളുടെ പതിവ് ജോലികള്‍ക്ക് പുറമെ മറ്റ് ജീവനക്കാര്‍ ചെയ്യേണ്ട ജോലികളും നഴ്സുമാര്‍ എടുക്കേണ്ടി വരുന്നുണ്ടത്രെ. രക്തസാമ്പിള്‍ എടുക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞദിവസം വാര്‍ഡില്‍വെച്ച് നഴ്സിനെ ആക്രമിച്ച സംഭവമുണ്ടായത്.
രക്തസാമ്പിള്‍ ശേഖരിക്കുന്നതിന് ബ്ളഡ് കലക്ഷന്‍ യൂനിറ്റ് രൂപവത്കരിക്കാന്‍ നേരത്തെ തന്നെ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിരുന്നു.
 എന്നാലത് ഫലപ്രദമായി നടപ്പാക്കാനായില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ രക്തമെടുക്കാമെന്ന് വെച്ചാല്‍പോലും രോഗീ ബാഹുല്യം വലിയ പ്രശ്നമായി തുടരുകയാണെന്ന് ഇവര്‍ പറയുന്നു.

Discuss