Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 1 January 2012

എലത്തൂര്‍ ഉപതെരഞ്ഞെടുപ്പ് : സൂഷ്മപരിശോധനയില്‍ ഒരു പത്രിക തള്ളി

കോഴിക്കോട്: നഗരസഭയില്‍ എലത്തൂര്‍ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍  സൂക്ഷ്മ പരിശോധനയില്‍ ഒരാളുടെ പത്രിക തള്ളി. 12 പേരുടേത് സ്വീകരിച്ചു.

നാലുകുടിപറമ്പ് അബ്ദുറഹ്മാന്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പത്രികയാണു സൂക്ഷ്മ പരിശോധനയില്‍ വരാണാധികാരി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ്കുട്ടി തള്ളിയത്. നാലകത്ത് അബ്ദുറഹ്മാന്‍ (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സി.എം. സുനില്‍കുമാര്‍ (യു.ഡി.എഫ്), ചെരിക്കാണ്ടി രതീഷ് (എല്‍.ഡി.എഫ് ഡമ്മി), അടുപ്പക്കണ്ടി വത്സന്‍ (യു.ഡി.എഫ് ഡമ്മി), ഒറ്റകുനിയില്‍ സന്തോഷ് (ബി.ജെ.പി), കാളോട്ടുകണ്ടത്തില്‍ അബ്ദുറഹ്മാന്‍, തോട്ടുമുഖത്ത് അബ്ദുറഹ്മാന്‍, പറമ്പത്ത്പറമ്പ് അബ്ദുറഹ്മാന്‍, പട്ടയാട്ട് സുനില്‍കുമാര്‍, സ്മരണ സുനില്‍കുമാര്‍, തോട്ടുമുഖത്ത് സുനില്‍കുമാര്‍, കെ. ഗഫൂര്‍ (എല്ലാവരും സ്വതന്തര്‍) എന്നിവരാണ് മത്സരരംഗത്തുള്ളത്.  കെ. ഗഫൂര്‍ എസ്.ഡി.പി.ഐ സ്വതന്ത്രനാണ.് പത്രിക പിന്‍വലിക്കാനുള്ള അവസാനസമയം ജനുവരി രണ്ടിന്  വൈകിട്ട് മൂന്നുമണിയാണ്. സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളും അന്നു തീരുമാനിക്കും.
എലത്തൂര്‍  ഡിവിഷനില്‍ കൗണ്‍സിലറായിരുന്ന  കോണ്‍ഗ്രസിലെ സി.എം. ജുഗല്‍ബാബുവിന്‍െറ നിര്യാണത്തെ തുടര്‍ന്നാണ്  ഉപതെരഞ്ഞെടുപ്പ്.  ജുഗല്‍ബാബുവിന്‍െറ സഹോദരനാണ്  യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എം. സുനില്‍കുമാര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് റെബലായി മത്സരിച്ച് 890 വോട്ടുകള്‍ നേടിയ ആളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നാലകത്ത് അബ്ദുറഹ്മാന്‍.

Discuss