മത്സ്യലഭ്യത കുറഞ്ഞു; തൊഴിലാളികള്‍ ദുരിതത്തില്‍
ബേപ്പൂര്‍,പുതിയാപ്പ: മത്സ്യലഭ്യത കുറഞ്ഞതോടെ തീരദേശമേഖലകള്‍ വറുതിയുടെ പിടിയില്‍. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് കടലില്‍ മത്സ്യലഭ്യത കുറയാനിടയാക്കിയിരിക്കുന്നത്.
മത്സ്യബന്ധനത്തിന് ചെലവാകുന്ന തുകപോലും തിരിച്ചു ലഭിക്കാതായതിനെത്തുടര്‍ന്ന് ചാലിയം, ബേപ്പൂര്‍ മേഖലകളില്‍ നിന്നും കടലില്‍ പോകുന്ന ബോട്ടുകളുടെയും വള്ളങ്ങളുടെയും എണ്ണം കുറഞ്ഞിരിക്കുകയാണ്. ബേപ്പൂര്‍ മേഖലയില്‍ 200 ലധികം ബോട്ടുകളാണ് കടലില്‍ പോകാതെ കരയ്ക്കു കയറ്റിരിക്കുന്നത്. വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ബോട്ടുകള്‍ കരയ്ക്ക് കയറ്റിയതോടെ ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളും തിരിച്ചെത്താതായതോടെ ബേപ്പൂര്‍ തുറമുഖം ശുഷ്‌കമായിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെയും തുറമുഖത്തെ അനുബന്ധ തൊഴിലാളികളെയുമാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. പണിയില്ലാതായതോടെ ഈ തൊഴിലാളി കുടുംബങ്ങള്‍ വറുതിയിലായിരിക്കുകയാണ്. ഈവര്‍ഷം സീസണ്‍ ആരംഭിച്ച് ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ബോട്ടുകാര്‍ക്കും വള്ളങ്ങള്‍ക്കും നല്ല കോള് ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുമാസമായി സ്ഥിതി വളരെ മോശമായതായി ബേപ്പൂര്‍ ഹാര്‍ബര്‍ വികസന സമിതി പ്രസിഡന്റ് കരിച്ചാലി മോഹന്‍ പറഞ്ഞു.ഡീസലിന് ചെലവാകുന്ന പണംപോലും ലഭിക്കാതായതോടെയാണ് ബേപ്പൂരില്‍ ബോട്ടുകള്‍ കടലില്‍ പോകുന്നത്നിര്‍ത്തിവെച്ചിരിക്കുന്നത്
.ചെറുവള്ളങ്ങള്‍ക്ക് തീരക്കടലില്‍ നിന്നും ലഭിക്കുന്ന മത്സ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വില്പനകേന്ദ്രങ്ങളിലെത്തുന്നത്.
മാറാട്, വെള്ളയില്‍, പുതിയാപ്പ തീരദേശങ്ങളിലും ഇതേ അവസ്ഥതന്നെയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.വലിയ ബോട്ട് കടലില്‍ പോയി തിരിച്ചുവരാന്‍ 2000 ലിറ്ററിലധികം ഇന്ധനം ആവശ്യമാണ്. ഇതിനായി ചെലവഴിച്ച ലക്ഷങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് തുറമുഖങ്ങളിലെ ബോട്ടുടമകള്‍.