കോഴിക്കോട്: നഗരസഭയില്‍ ഒന്നാംവാര്‍ഡായ എലത്തൂരില്‍ നടന്ന
വാശിയേറിയ തെരഞ്ഞെടുപ്പില്‍ 80.49 ശതമാനം പോളിങ്. മൊത്തം 5901 പേരില്‍
4750 പേര്‍ വോട്ടുചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 78.95 ശതമാനമായിരുന്നു
പോളിങ്.
വ്യാഴാഴ്ച രാവിലെ എട്ടിന് ടൗണ്‍ഹാളില്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് വരണാധികാരി അറിയിച്ചു. രണ്ട് ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ബാലറ്റ് പേപ്പറുകളുപയോഗിച്ചതിനാല്‍ ഫലമറിയാന്‍ കഴിഞ്ഞ തവണത്തേക്കാള്‍ വൈകിയേക്കും. ഉച്ചയോടെ ഫലമറിയാമെന്ന് കരുതുന്നു. എലത്തൂര്‍ സി.എം.സി ബോയ്സ് സ്കൂളിലും ഗവ. മാപ്പിള എല്‍.പി സ്കൂളിലുമായി .........
ആറു ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പില്‍ രാവിലെ ഏഴുമുതല്‍ ആവേശം പ്രകടമായിരുന്നു.
യു.ഡി.എഫ്, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ദിവസങ്ങളായി എലത്തൂരില്‍ നടത്തിയ പ്രചാരണത്തിന്‍െറ ആവേശത്തിലായിരുന്നു വോട്ടെടുപ്പ്. നാലു ബൂത്തുകള്‍ സജ്ജീകരിച്ച ഗവ. എല്‍.പി സ്കൂളിലായിരുന്നു കൂടുതല്‍ തിരക്ക്.
വൈകുന്നേരം മൂന്നുമണിയോടെ തന്നെ 75 ശതമാനംപേര്‍ വോട്ടുചെയ്തു കഴിഞ്ഞിരുന്നു. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ രണ്ട് പോളിങ് സ്റ്റേഷനുകളുടെയും സമീപവും ഇരുമുന്നണികളുടെയും കാര്യങ്ങള്‍ നിയന്ത്രിച്ചത്.
യു.ഡി.എഫിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.എം. ജുഗല്‍ബാബുവിന്‍െറ നിര്യാണത്തെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍െറ സഹോദരന്‍ സി.എം. സുനില്‍കുമാറും എല്‍.ഡി.എഫ് സ്വതന്ത്രന്‍ നാലകത്ത് അബ്ദുറഹ്മാനുമാണ് മുഖ്യ എതിരാളികള്‍. കഴിഞ്ഞതവണ ലീഗ് വിമതനായി മത്സരിച്ച് 890 വോട്ട് നേടിയ അബ്ദുറഹ്മാന്‍ പരമാവധി വോട്ടുകള്‍ പിടിച്ചാല്‍ അട്ടിമറി നടത്താമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.
എന്നാല്‍, നഗരസഭ ഭരണത്തിനെതിരായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തില്‍ ലീഗും കോണ്‍ഗ്രസും കൂടുതല്‍ ഏകോപനത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടതായാണ് യു.ഡി.എഫ് വിലയിരുത്തല്‍.