Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

കോഴിക്കോട് സൗത് മണ്ഡലത്തില്‍ 21പദ്ധതികള്‍ക്ക് ഒരു കോടി രൂപ

കോഴിക്കോട്:  മന്ത്രി ഡോ. എം.കെ. മുനീറിന്‍െറ എം.എല്‍.എ ഫണ്ടില്‍നിന്ന് കോഴിക്കോട് സൗത് മണ്ഡലത്തിലെ 21 പദ്ധതികള്‍ക്ക് 1.08 കോടി രൂപ അനുവദിച്ചു.  പദ്ധതിയും തുകയും:
കണ്ണഞ്ചേരി തോക്കയില്‍ ഇടവഴി ഡ്രെയ്നേജ്

പുനര്‍നിര്‍മാണം- അഞ്ചുലക്ഷം രൂപ,  കൊമ്മേരി എല്‍.പി സ്കൂള്‍ കുടിവെള്ളം- ഒരു ലക്ഷം, തിരുവണ്ണൂര്‍-പാലാട്ട് നഗര്‍ ഏഴുനിലം പറമ്പ് ഡ്രെയ്നേജ്- മൂന്നുലക്ഷം,  പുതിയറ റോഡ് മഹാറാണി ജങ്ഷന്‍വരെ നവീകരണം- അഞ്ചുലക്ഷം,  ഫ്രാന്‍സിസ് റോഡ് ഉമര്‍ മസ്ജിദ് മുതല്‍ റെയില്‍വേ നാലാം ഫ്ളാറ്റ്ഫോം വരെ റോഡ് പുനരുദ്ധാരണം- മൂന്നുലക്ഷം, പയ്യാനക്കല്‍ കപ്പക്കല്‍ വാര്‍ഡ് മാതൃകാ അങ്കണവാടി കെട്ടിടം- പത്തുലക്ഷം,  കല്ലായി എം.എസ്. ബാബുരാജ് റോഡ്- അഞ്ചുലക്ഷം,  ഫ്രാന്‍സിസ് റോഡ് ടി.ബി ക്ളിനിക് ചെമ്മങ്ങാട് റോഡ് നവീകരണം- അഞ്ചുലക്ഷം,  മീഞ്ചന്ത ഓവര്‍ബ്രിഡ്ജ് നടുവട്ടം എല്‍.പി സ്കൂള്‍ മുന്നിലൂടെ റോഡ് സൈഡില്‍ ഡ്രെയ്നേജും സ്ളാബും- മൂന്നു ലക്ഷം,  കൊമ്മേരി വാര്‍ഡ് നെടുങ്ങടിനിതാഴം  മിച്ചഭൂമി റോഡ് ടാറിങ്- മൂന്നുലക്ഷം,  വെസ്റ്റ് മാങ്കാവ് തെക്കനംകണ്ടി റോഡ്- മൂന്നുലക്ഷം,  കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് ഹൈസ്കൂളിന് പിന്‍വശം തോട് സ്ളാബിട്ട് സഞ്ചാരയോഗ്യമാക്കുന്നതിന്- എട്ടു ലക്ഷം, കിണാശ്ശേരി തോട്ടുമ്മാരം പള്ളിക്ക് മുന്‍വശം തോട് സൈഡ് കെട്ടി സ്ളാബിടല്‍-  അഞ്ചുലക്ഷം,  ചാലപ്പുറം മരക്കാര്‍തൊടിയില്‍ ഡ്രെയ്നേജ് നിര്‍മാണം- എട്ടുലക്ഷം,  മാങ്കാവ് മണല്‍താഴം റോഡ് നവീകരണം- അഞ്ചുലക്ഷം,  മാങ്കാവ് തളിക്കുളങ്ങര റോഡ് പുനരുദ്ധാരണം- ആറുലക്ഷം, പൊറ്റമ്മല്‍ ന്യൂ വാട്ടര്‍ടാങ്ക് കുറുക്കന്‍കാട് പറമ്പ് ചോലക്കുളങ്ങരയിലേക്ക് പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍-  2,90,000,  പയ്യാനക്കല്‍ അയ്യപ്പന്‍കാവ് ഹുബാമസ്ജിദ് റോഡ് നവീകരണം- അഞ്ചുലക്ഷം, കിണാശ്ശേരി ഇക്കാട്ടീരിതാഴം വി.ടി.കെ.സി വയല്‍ ഗുരുവായൂരപ്പന്‍ കോളജ് റോഡ് ഡ്രെയ്നേജ്- എട്ടുലക്ഷം,  ദേവഗിരി ഉമ്മളത്തൂര്‍ അമ്പലകോത്ത് റോഡ്- എട്ടുലക്ഷം, മിനിബൈപാസ് പുതിയറ കുതിരവട്ടം പൊറ്റമ്മല്‍ റോഡ് നവീകരണം- ആറുലക്ഷം.

Discuss