Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; സ്വകാര്യ ആശുപത്രിയില്‍ പ്രതിഷേധം

കോഴിക്കോട്:  പ്രസവത്തില്‍ കുട്ടി മരിച്ചത്  ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് പിതാവും സുഹൃത്തുക്കളും ആശുപത്രി കവാടത്തിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. അരയിടത്തുപാലം ബേബി മെമ്മോറിയല്‍
ആശുപത്രിയിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ചെറിയ രീതിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.  കാരപ്പറമ്പ് തീരം ഹൗസില്‍ സന്ദീപാണ് ആശുപത്രി കവാടത്തില്‍ ശനിയാഴ്ച രാവിലെ ഏഴുമണിയോടെ  പ്രതിഷേധിച്ചത്.
സന്ദീപിന്‍െറ ഭാര്യ ജതിയെ പ്രസവത്തിനായി വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ എത്തിച്ചു. രാത്രി ഡോക്ടറെ വിളിച്ചിട്ടും  എത്തിയില്ളെന്ന്  ബന്ധുക്കള്‍ ആരോപിച്ചു. ഒടുവില്‍ ഇന്നലെ രാവിലെ ആറിനാണ് സിസേറിയന്‍ നടത്തിയത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചു. കുഞ്ഞിന്‍െറ മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്നാരോപിച്ചാണ് സന്ദീപ് പ്രതിഷേധിച്ചത്.
അടുത്തമാസം ഏഴിന് സിസേറിയന്‍ തീരുമാനിച്ച രോഗിയാണിതെന്നും വെള്ളിയാഴ്ച രാത്രി വരുമ്പോള്‍ കുഴപ്പമൊന്നും കണ്ടില്ളെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ന്ന് നിരീക്ഷണത്തില്‍ വെച്ചു. രാവിലെ പ്രസവിച്ചെങ്കിലും കുഞ്ഞ് സ്വാഭാവിക കാരണങ്ങളാല്‍ മരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
 തുടര്‍ന്ന് നടക്കാവ് പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി.  തുടര്‍ന്ന്  കുഞ്ഞിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനമായി. ഉച്ചക്ക് ഒന്നിനാണ് പ്രതിഷേധം അവസാനിച്ചത്.
കൗണ്‍സിലര്‍ സി.പി. സലീം, കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രവീണ്‍കുമാര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഡോക്ടറെ ആശുപത്രിയില്‍ കിടക്കുന്ന മാതാവിന്‍െറ ചികിത്സാ ചുമതലയില്‍നിന്ന് മാറ്റാന്‍ തീരുമാനമായി. നടക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളുണ്ടാകും.

Discuss