കോഴിക്കോട്: ഹെല്‍മറ്റ് വേട്ടക്കിടെ പൊലീസുകാരന്‍ വയര്‍ലസ്
സെറ്റുകൊണ്ട് യുവാവിന്‍െറ തലയടിച്ചുപൊട്ടിച്ച സംഭവത്തില്‍ അന്വേഷണ
റിപ്പോര്‍ട്ട് നല്‍കി. സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ സി.ആര്‍.
സേവ്യറാണ് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറിന് റിപ്പോര്‍ട്ട്
നല്‍കിയത്. ആരോപണ വിധേയനായ പൊലീസുകാരന് വീഴ്ചയൊന്നും
സംഭവിച്ചിട്ടില്ളെന്നും തെറ്റായ നടപടികളൊന്നും ഉണ്ടായിട്ടില്ളെന്നുമാണ്
റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30ന്
രാജാജി റോഡില്‍നിന്ന് വെള്ളയില്‍ സ്വദേശി നാലുകുടിപറമ്പില്‍
അബ്ദുറഹ്മാന്‍െറ മകന്‍ എന്‍.പി. ഷഹ്നാസിനാണ് (18) മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും ട്രാഫിക്
സി.ഐയെ ഉപരോധിച്ചിരുന്നു.