Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ച് 18ന് ദുബൈയില്‍ ‘കാറില്ലാ’ ദിനം


പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ച് 18ന് ദുബൈയില്‍ ‘കാറില്ലാ’ ദിനം
കാര്‍രഹിത ദിനത്തെക്കുറിച്ച് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്
ദുബൈ: പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെച്ച് ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കാര്‍ രഹിത ദിനാചരണം.....
ഈ മാസം 18ന് നടക്കും. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ വിഗിരണം പരമാവധി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പാലിറ്റി പരിപാടി സംഘടിക്കുന്നത്. 13 സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഓഫിസുകളും ഇത്തവണ കാര്‍ രഹിത ദിനാചരണത്തില്‍ പങ്കാളിയാകും. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ സ്വന്തം കാറുകള്‍ ഒഴിവാക്കി മെട്രോ അടക്കമുള്ള പൊതു വാഹനങ്ങളിലാണ് ഈ ദിവസം ഡ്യൂട്ടിക്കെത്തുകയെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ ദിനത്തില്‍ 3000 വാഹനങ്ങളെങ്കിലും നിരത്തുകളില്‍ നിന്നു വിട്ടുനില്‍ക്കും. ദുബൈയില്‍ ഈ വര്‍ഷത്തെ ദിനാചരണം വഴി 10.5 ടണ്‍ കാര്‍ണ്‍ വിഗിരണം കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് പരിസ്ഥിതി വിഭാഗം മേധാവി ഹംദാന്‍ ഖലീഫ അല്‍ശാഇര്‍ പറഞ്ഞു. ദുബൈ മുനിസിപ്പാലിറ്റി ഓഫിസിനോടു ചേര്‍ന്ന പ്രധാന പാര്‍ക്കിങ് സ്ഥലം 18ന് അടച്ചിടും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ താഴെക്കിടയിലുള്ള ജീവനക്കാര്‍ വരെ എല്ലാവരും പൊതു വാഹനങ്ങളെയാണ് ആശ്രയിക്കുക.
എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് ലക്ഷത്തിലേറെ വാഹനങ്ങള്‍ വരുത്തിവെച്ച പരിസ്ഥിതി മലിനീകരണം നഗരത്തിന്‍െറ മൊത്തം പരിസ്ഥിതി മാലിന്യത്തിന്‍െറ 47 ശതമാനം വരുമെന്നാണ് 2010ലെ കണക്ക്. അപകടകരമായ തോതില്‍ ഉയരുന്ന കാര്‍ബണ്‍ വിഗിരണം ക്രമേണ കുറച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കാര്‍ മുക്ത ദിനാചരണത്തിന് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം ദിനാചരണം വഴി 4.2 ടണ്‍ കാര്‍ബണ്‍ വിഗിരണം കുറക്കാന്‍ കഴിഞ്ഞിരുന്നു.
ദുബൈ ലാന്‍ഡ് വിഭാഗം, ഇത്തിസാലാത്ത്, ജലം-പരിസ്ഥിതി മന്ത്രാലയം, ദുബൈ പൊലീസ്, ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ദുബൈ പ്രോപര്‍ട്ടീസ് ഗ്രൂപ്, പൊതുമരാമത്ത് മന്ത്രാലയം, റസിഡന്‍സി ആന്‍റ് ഫോറിന്‍ അഫയേഴ്സ് ജനറല്‍ ഡയറക്ടററ്റ്, അല്‍ബയാന്‍, വിദ്യാഭ്യാസ മന്ത്രാലയം, ദുബൈ സിവില്‍ ഡിഫന്‍സ്, വേള്‍ഡ് ട്രേഡ് സെന്‍റര്‍, ദുബൈ സാമ്പത്തിക വിഭാഗം എന്നിവയാണ് പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍. മുഴുവന്‍ ജീവനക്കാരും പദ്ധതിയില്‍ പങ്കാളികളാകണമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ ആവശ്യപ്പെട്ടു.

Discuss