Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

യു.ഡി.എഫ്. പ്രചാരണ ജാഥ സമാപിച്ചു



എലത്തൂര്‍: കോര്‍പ്പറേഷനിലെ അഴിമതിക്കെതിരെ യു.ഡി.എഫ്. സംഘടിപ്പിച്ച പ്രചാരണ ജാഥ എലത്തൂരില്‍ സമാപിച്ചു. ഏഴിന് കോഴിക്കോട് സ്റ്റേഡിയം പരിസരത്തുനിന്ന് എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ.സി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ജാഥ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയാണ് എലത്തൂരില്‍ സമാപിച്ചത്.

കോര്‍പ്പറേഷനിലെ തുടര്‍ച്ചയായ മാര്‍ക്‌സിസ്റ്റുഭരണത്തിലൂടെ ഉണ്ടായ അഴിമതി തടയണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ചതാണ് യാത്ര.


യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.കെ.കെ. ബാവ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, ആഫിന്‍ ജസ്ബി (സി.എം.പി.), കെ.സി. അബു, സലീം മടവൂര്‍ (സോഷ്യലിസ്റ്റ് ജനത), എം.എ. റസാഖ് (മുസ്‌ലിം ലീഗ്), മാട്ടുവയല്‍ അബ്ദുറഹ്മാന്‍, മനോളി ഹാഷിം, കെ. മൊയ്തീന്‍കോയ, സക്കറിയ പി.ഹുസൈന്‍, ഒ.പി. നസീര്‍, കുന്നുമ്മല്‍ മമ്മദ്‌കോയ എന്നിവര്‍ സംസാരിച്ചു. പി.ടി. ഉമാനാഥന്‍ അധ്യക്ഷത വഹിച്ചു.

Discuss