Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 25 January 2012

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കണം


കോഴിക്കോട്: 18 വയസ്സ് പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ഥികളും യുവാക്കളും രണ്ടാഴ്ചക്കകം വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം പറഞ്ഞു. സമ്മതിദായകരുടെ ദേശീയ ദിനാഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമീഷന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും വെബ്സൈറ്റിലും താലൂക്ക് ഓഫിസുകളിലും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംവിധാനമുണ്ട്.
ജില്ലയിലെ കോളജുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പരിപാടി വന്‍വിജയമായിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു.
www.ceo.gov.in
, www.kozhikode.nic.in എന്നീ വെബ്സൈറ്റുകളിലൂടെ പേരു ചേര്‍ക്കാം. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  കോളജ് പ്രിന്‍സിപ്പല്‍ ഗ്ളാഡിസ് പി.ഇ. ഐസക് അധ്യക്ഷയായിരുന്നു. എ.ഡി.എം കെ.പി. രമാദേവി സമ്മതിദായകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആര്‍.ഡി.ഒ കെ.കെ. രാജന്‍, അസിസ്റ്റന്‍റ് കലക്ടര്‍ ടി.വി. അനുപമ, നെഹ്റു യുവകേന്ദ്ര ജില്ലാ കോഓഡിനേറ്റര്‍ പി. ജയപ്രകാശ്,  ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. പുഷ്പരാജന്‍, തഹസില്‍ദാര്‍ എന്‍. പ്രേംരാജ്  എന്നിവര്‍ സംസാരിച്ചു.

Discuss