വെങ്ങളം: 41-ാമത് സംസ്ഥാന സീനിയര്‍ പുരുഷ, വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പനായി വെങ്ങളം ഒരുങ്ങുന്നു. ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നാനൂറോളം കായികതാരങ്ങളും നൂറോളം ഒഫീഷ്യല്‍സും വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്യും.
6,000-ത്തോളം പേര്‍ക്കിരിക്കാവുന്ന ഗാലറിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ദേശീയ പാതയോരത്ത് വെങ്ങളം മേല്‍പ്പാലത്തിന് സമീപത്തായാണ് ഗാലറി. പുതിയറയിലെ കെ.ടി. കുഞ്ഞിക്കോയയാണ് ഗാലറി നിര്‍മിക്കുന്നത്. ഗ്രൗണ്ട് നിര്‍മാണം അവസാനഘട്ടത്തിലാണ്.
സമീപത്തെ 34 വീടുകളിലാണ് കളിക്കാര്‍ക്ക് താമസസൗകര്യമൊരുക്കിയത്. വി.ആര്‍.സി. വെങ്ങളമാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.