സ്വന്തം ലേഖകന്‍
ചേമഞ്ചേരി: മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്‌ക്കെതിരെയുള്ള ഗ്രാമകവചം പരിപാടി അസി. കളക്ടര്‍ അനുപമ ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കൊളക്കാട്, കാഞ്ഞിലശ്ശേരി പ്രദേശത്തുകാരുടെ കൂട്ടായ്മയാണ് പരിപാടി നടപ്പാക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരി അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഇബ്രാഹിം വെങ്ങര, പിയൂഷ്‌നമ്പൂതിരി, വി.ഗോപാലന്‍, സുനിത പടിഞ്ഞാറയില്‍, എം.എം. നാസര്‍, കെ.രവീന്ദ്രന്‍, എന്‍.കെ.കെ. മാരാര്‍, വിനോദ് കാപ്പാട്. എന്‍.പി.അബ്ദുസമദ്, എന്‍.കെ.അരവിന്ദന്‍, രാജന്‍ മേലാത്തൂര്‍, എ.എം. രാജന്‍, സി. അജയന്‍, ഗിരീഷ് തേവള്ളി, ബിതേഷ് സൗഭാഗ്യ, പ്രജീഷ്, വി.അജിത്കുമാര്‍, രാധ തയ്യില്‍, എല്‍.എം. ദാവൂദ് എന്നിവര്‍ സംസാരിച്ചു. വിളംബരജാഥ, നാടകം എന്നിവയും നടന്നു.