ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു
പൂക്കാട്: പൂക്കാട് തുവ്വക്കോടില്‍ ട്രാന്‍സ്‌ഫോര്‍മറിന്
തീ പിടിച്ചു. 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി
കണക്കാക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക്
ഒന്നരയ്ക്കായിരുന്നു സംഭവം. ബീച്ച് ഫയര്‍
സ്റ്റേഷനില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.